തൃശൂർ: പ്രതീകാത്മാകമായി തൃശൂർ പൂരം ആഘോഷിക്കാൻ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചു. ആഘോഷങ്ങളിൽ നിന്നും പിന്മാറുകയാണെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. പൂരം പ്രതീകാത്മകമായി ഒരാനപ്പുറത്ത് നടത്തും. കുടമാറ്റത്തിൽ നിന്നും തിരുവമ്പാടി പിന്മാറി. മഠത്തിൽ വരവ് പഞ്ചവാദ്യം പേരിന് മാത്രമായിരിക്കും. വെടിക്കെട്ടിന് തയാറാക്കിയ വെടിക്കോപ്പുകളെല്ലാം പൊട്ടിക്കുമെന്നും തീരുമാനം കലക്ടറെ അറിയിച്ചിട്ടുണ്ടെന്നും തിരുവമ്പാടി വിഭാഗം വ്യക്തമാക്കി.
പൂരം തിരുവമ്പാടിക്ക് പ്രതീകാത്മകമായി മാത്രം ; പാറമേക്കാവ് ആഘോഷിക്കും. - തിരുവമ്പാടി
ആഘോഷങ്ങളിൽ നിന്നും പിന്മാറുകയാണെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. ഒരാനപ്പുറത്ത് പൂരം പ്രതീകാത്മകമായി നടത്തും. എന്നാൽ നിയന്ത്രണങ്ങൾക്കിടയിലും പൂരം ആഘോഷമായി നടത്തുമെന് പാറമേക്കാവ് വിഭാഗം വ്യക്തമാക്കി.
Read More:തൃശൂർപൂരം ചടങ്ങുകള്‍ മാത്രമാക്കി നടത്തും;പൊതുജനത്തിന് പ്രവേശനമില്ല
എന്നാൽ നിയന്ത്രണങ്ങൾക്കിടയിലും പൂരം ആഘോഷമായി നടത്തുമെന് പാറമേക്കാവ് വിഭാഗം വ്യക്തമാക്കി. 15 ആനകളെ അണിനിരത്തി തന്നെ പൂരം ആഘോഷിക്കാനാണ് പാറമേക്കാവ് ദേവസ്വത്തിൻ്റെ തീരുമാനം. ഘടകപൂരങ്ങൾക്ക് ആവശ്യമായ ആനകളെ നൽകുമെന്നും പാറമേക്കാവ് അറിയിച്ചു. പക്ഷേ കുടമാറ്റം പ്രതീകാത്മകമായാണ് നടത്തുക. പൂരത്തിന് പങ്കെടുക്കാനായി മാധ്യമ പ്രവർത്തകർ, ആനക്കാർ, മേളക്കാർ, പൂരകമ്മിറ്റിക്കാർ എന്നിവർക്കുള്ള ആർ. ടി.പി സി.ആർ പരിശോധന ഇന്ന് രാവിലെ മുതൽ മൂന്നു കേന്ദ്രങ്ങളിലായി ആരംഭിക്കും.