തൃശൂർ: വൃഷ്ടിപ്രദേശത്തെ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ തൃശൂർ പീച്ചി ഡാം തുറന്നു. ഡാമിലെ നാല് ഷട്ടറുകൾ രണ്ട് ഇഞ്ച് വീതമാണ് ഉയർത്തിയത്. കെഎസ്ഇബി വൈദ്യുതോൽപ്പാദനം തുടങ്ങാനും ജില്ലാ കലക്ടർ അനുമതി നൽകി.
തൃശൂർ പീച്ചി ഡാം തുറന്നു
ഡാമിലെ നാല് ഷട്ടറുകൾ രണ്ട് ഇഞ്ച് വീതമാണ് ഉയർത്തിയത്. കെഎസ്ഇബിക്ക് വൈദ്യുതോൽപ്പാദനം തുടങ്ങാനും ജില്ലാകലക്ടർ അനുമതി.
പീച്ചി ഡാം
ഇന്ന് രാവിലെ പീച്ചി ഡാമിലെ ജലനിരപ്പ് 78.48 മീറ്റർ ആയിരുന്നു. ഇത് അനുവദനീയമായതിനേക്കാൾ എട്ട് സെന്‍റീമീറ്റർ കൂടുതലാണ്. കൂടാതെ ജലവിതാനം ഓരോ മണിക്കൂറിലും ഒരു സെന്‍റീമീറ്റർ വീതം ഉയരുകയും ചെയ്തതോടെയാണ് ഡാം തുറന്നത്. അതേസമയം ചിമ്മിനി ഡാം ഉച്ചയ്ക്ക് ഒരു മണിയോടെ തുറക്കും.