കേരളം

kerala

ETV Bharat / state

പത്തുവയസുകാരിയെ പീഡിപ്പിക്കാനും കൊലപ്പെടുത്താനും ശ്രമിച്ച കേസ് : പ്രതിക്ക് 15 വർഷം തടവും പിഴയും - pocso case

വലപ്പാട് ചാമക്കാല സ്വദേശി നിഖിൽ എന്ന ചെപ്പുവിനെയാണ് തൃശൂർ ഒന്നാം അഡിഷണൽ ജില്ല കോടതി ശിക്ഷിച്ചത്

പോക്സോ കേസ് ശിക്ഷാവിധി  Thrissur Nattika pocso case verdict  attempt to molest and kill a ten year old girl in Thrissur Nattika  പത്തുവയസുകാരിയെ പീഡിപ്പിക്കാനും കൊലപ്പെടുത്താനും ശ്രമിച്ച കേസ്  തൃശൂർ നാട്ടിക പത്തുവയസുകാരി പീഡനക്കേസ് വിധി  തൃശൂർ നാട്ടിക പീഡനം കൊലപാതകം കേസ് വിധി  pocso case  crime news in thrissur
പത്തുവയസുകാരിയെ പീഡിപ്പിക്കാനും കൊലപ്പെടുത്താനും ശ്രമിച്ച കേസ്; പ്രതിക്ക് 15 വർഷത്തിലധികം തടവും പിഴയും

By

Published : Jun 23, 2022, 5:53 PM IST

തൃശൂർ : നാട്ടികയിൽ പത്തുവയസുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയും വഴങ്ങാതായപ്പോള്‍ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത കേസിലെ പ്രതിക്ക് 15 വർഷവും ഒൻപത് മാസവും കഠിനതടവ്. വലപ്പാട് ചാമക്കാല സ്വദേശി നിഖിൽ എന്ന ചെപ്പുവിനെയാണ് തൃശൂർ ഒന്നാം അഡിഷണൽ ജില്ല കോടതി ശിക്ഷിച്ചത്. തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു.

2010ലാണ് കേസിനാസ്‌പദമായ സംഭവം. കേബിൾ വരിസംഖ്യ പിരിക്കാൻ എന്ന പേരിൽ വീട്ടിലെത്തിയ പ്രതി നാലാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടിയെയാണ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. കുതറി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ തോർത്ത് കൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയും കത്തികൊണ്ട് വയറ്റിൽ കുത്തുകയും ചെയ്‌തു.

ALSO READ:12 വയസുകാരിയെ രണ്ട് തവണ വിവാഹം കഴിപ്പിച്ചു! അമ്മയും ഭര്‍ത്താവും അറസ്റ്റില്‍

ചോരയൊലിപ്പിച്ച് കിടന്നിരുന്ന കുട്ടിയെ വീട്ടിൽ കളിക്കാൻ എത്തിയ കൂട്ടുകാരാണ് ആദ്യം കണ്ടത്. വലപ്പാട് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് ശിക്ഷ വിധിച്ചത്‌. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ലിജി മധു ഹാജരായി.

ABOUT THE AUTHOR

...view details