തൃശൂർ: മാളയിൽ കഞ്ചാവ് കടത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ച് അപകടം. സംഭവത്തിൽ സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു. മാള സ്വദേശി കളപ്പുരയ്‌ക്കൽ രഞ്‌ജിത്തിനാണ് പരിക്കേറ്റത്.
കഞ്ചാവ് കടത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ച് അപകടം: സ്‌കൂട്ടർ യാത്രികന് പരിക്ക് - കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു
പ്രതി കൈവശം ഉണ്ടായിരുന്ന കഞ്ചാവ് വലിച്ചെറിഞ്ഞെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥർ ഇത് കണ്ടെത്തി
തൃശൂർ മാളയിൽ കഞ്ചാവ് കടത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ച് അപകടം: സ്‌കൂട്ടർ യാത്രികന് പരിക്ക്
അപകടത്തിന് ശേഷം കാർ ഓടിച്ച വ്യക്തിയെ നാട്ടുകാർ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു. ഇതിനിടെ പ്രതി കൈവശം ഉണ്ടായിരുന്ന കഞ്ചാവ് വലിച്ചെറിഞ്ഞെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥർ ഇത് കണ്ടെത്തി.