കേരളം

kerala

ETV Bharat / state

കുതിരാനില്‍ നാല് ലോറികൾ കൂട്ടിയിടിച്ച് ഒരു മരണം

കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി ജിനീഷാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.

തൃശൂർ കുതിരാൻ അപകടം  തൃശൂർ അപകടം  കുതിരാനില്‍ ലോറികൾ കൂട്ടിയിടിച്ചു  കുതിരാൻ അപകടം  thrissur accident  thrissur kuthiran accident news  kuthiran lorry accident  thrissur road accident
കുതിരാനില്‍ നാല് ലോറികൾ കൂട്ടിയിടിച്ച് ഒരു മരണം

By

Published : Oct 31, 2020, 9:03 AM IST

Updated : Oct 31, 2020, 9:32 AM IST

തൃശൂർ: മണ്ണുത്തി- വടക്കാഞ്ചേരി ദേശീയ പാതയില്‍ കുതിരാനില്‍ നാല് ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി ജിനീഷാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്ക്. തുരങ്കത്തിന് സമീപം പുലർച്ചെ 12.30ഓടെയാണ് അപകടമുണ്ടായത്. ഒരു ലോറി മറ്റൊരു ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടു ലോറികൾ വഴിയരികിലേക്ക് മറിഞ്ഞു.

കുതിരാനില്‍ നാല് ലോറികൾ കൂട്ടിയിടിച്ച് ഒരു മരണം

മറ്റ് രണ്ട് ലോറികളില്‍ ഒരു ലോറി റോഡിന് കുറുകേയും മറ്റൊരു ലോറി പുതിയ തുരങ്കത്തിലേക്കുള്ള റോഡ് നിർമിച്ചതിന് മുപ്പതടി താഴ്ച്ചയിലേക്കും മറിഞ്ഞു. രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ദേശീയ പാതയില്‍ വൻ ഗതാഗത കുരുക്ക്. കഴിഞ്ഞ ദിവസം പ്രദേശത്ത് നടന്ന അപകടത്തിൽ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ മരിച്ചതിന് പിന്നാലെയാണ് ഈ അപകടം.

Last Updated : Oct 31, 2020, 9:32 AM IST

ABOUT THE AUTHOR

...view details