തൃശൂർ : മൂന്നാം ഓണ നാളിൽ ആടി തിമിർത്ത് തൃശൂരിന്‍റെ നാട്ടിടവഴികളിലൂടെ കുമ്മാട്ടികളെത്തി. ചരിത്രത്തില്‍ ആദ്യമായി മൂന്ന് പെൺ കുമ്മാട്ടികള്‍ ഇറങ്ങിയെന്ന പ്രത്യേകതയും ഇത്തവണത്തേതിനുണ്ട്. ശൈവ ഭൂതഗണങ്ങളാണ് ഇവയെന്ന വിശ്വാസം പിൻപറ്റിയുള്ള ആഘോഷമാണ് കുമ്മാട്ടികളി.
മൂന്നാം ഓണനാളിൽ ചരിത്രം കുറിച്ച് പെൺ കുമ്മാട്ടികൾ ; തൃശൂരിന്‍റെ നാട്ടിടവഴികളിൽ നിറഞ്ഞാട്ടം - മലയാളം വാർത്തകൾ
ചരിത്രത്തില്‍ ആദ്യമായാണ് കുമ്മാട്ടികളിയില്‍ സ്ത്രീകള്‍ ഇറങ്ങുന്നത്. തൃശൂർ സ്വദേശികളായ സുനിത, സനിത, സബിത എന്നിവരാണ് കുമ്മാട്ടികളായത്.
![മൂന്നാം ഓണനാളിൽ ചരിത്രം കുറിച്ച് പെൺ കുമ്മാട്ടികൾ ; തൃശൂരിന്‍റെ നാട്ടിടവഴികളിൽ നിറഞ്ഞാട്ടം Thrissur kummaattikkali onam ritual kummaattikkali പെൺകുമ്മാട്ടികൾ കുമ്മാട്ടിക്കളി തൃശൂർ കുമ്മാട്ടിക്കളി lady kummaattikal തൃശൂർ ഓണാഘോഷം thrissur onam kerala onam news kerala news malayalam news മലയാളം വാർത്തകൾ കേരള വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16339245-thumbnail-3x2-ku.jpg)
ഓണനാളുകളിൽ വീടുകൾ തോറുമെത്തുന്ന കുമ്മാട്ടികൾ ഗ്രാമീണത തുളുമ്പുന്ന കേരള സംസ്‌കാരത്തിന്‍റെ നേർ ചിത്രമാണ്. ദേഹത്ത് പാർപ്പടകപ്പുല്ല് വരിഞ്ഞുചുറ്റി കുമിൾ തടിയിൽ കൊത്തിയ മുഖംമൂടിയണിഞ്ഞ് പാട്ടുകള്‍ക്കൊത്ത് ചുവടുവച്ചാണ് നാട്ടിടവഴികളുലൂടെ കുമ്മാട്ടി സംഘങ്ങൾ വീടുകളിലേക്കെത്തുന്നത്. ഇതുവരെ സ്ത്രീകൾ കേവലം കുമ്മാട്ടികളിയുടെ ആസ്വാദകർ മാത്രമായിരുന്നു.
എന്നാൽ ഇത്തവണ പർപ്പടകപ്പുല്ലും മരത്തിൽ കൊത്തിയെടുത്ത മുഖങ്ങളുമായി പെൺകുമ്മാട്ടികള്‍ കിഴക്കുംപാട്ടുകരയില്‍ ഇറങ്ങിയത് ചരിത്രമായി. തൃശൂർ സ്വദേശികളായ സുനിത, സനിത, സബിത എന്നിവരാണ് കുമ്മാട്ടികളായത്. താളമേളങ്ങളുടെ അകമ്പടിയോടെ എഴുപതിലേറെ കുമ്മാട്ടികളാണ് കിഴക്കുംപാട്ടുകരയുടെ ഇടവഴികളില്‍ നിറഞ്ഞാടിയത്. ഒപ്പം ദൈവീക രൂപങ്ങളും നിശ്ചല ദൃശ്യങ്ങളും.