തൃശൂര്‍ :അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മകന്‍ പിടിയില്‍. കൊടകര കോടാലി, ഉപ്പുഴി വീട്ടില്‍ ശോഭനയാണ് (54) കൊല്ലപ്പെട്ടത്. സംഭവത്തില്‍, മകന്‍ വിഷ്‌ണുവിന്‍റെ (24) അറസ്റ്റ് രേഖപ്പെടുത്തി. ശ്വാസം മുട്ടിച്ച ശേഷം ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. ഓഗസ്റ്റ് 26 ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
തലയ്‌ക്കടിച്ചത് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് ; തൃശൂരില്‍ അമ്മയെ കൊലപ്പെടുത്തിയ 24കാരന്‍ പിടിയില്‍ - അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ മകന്‍ പിടിയില്‍
കൊടകര കോടാലിയില്‍ ആണ് മകന്‍ അമ്മയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ഇയാള്‍ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
കൊലപാതക ശേഷം യുവാവ് വെള്ളിക്കുളങ്ങര സ്റ്റേഷനില്‍ കീഴടങ്ങി കൃത്യം വെളിപ്പെടുത്തി. ഇതോടെ പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ രക്തം വാര്‍ന്ന നിലയില്‍ ശോഭനയെ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് സൂചന.
പണം ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്നതിലുള്ള വെെരാഗ്യത്തിലാണ് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയതെന്ന് വിഷ്‌ണു പൊലീസിന് മൊഴി നല്‍കി. എന്നാല്‍, മകന്‍ തങ്ങളുമായി വിരോധത്തില്‍ അല്ലായിരുന്നെന്ന് അച്ഛന്‍ പറയുന്നു. വെള്ളിക്കുളങ്ങര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.