കേരളം

kerala

ETV Bharat / state

കേക്കിലെ ഗിന്നസ് റെക്കോർഡ് ഇനി തൃശൂരിന് സ്വന്തം

രാമനിലയത്തിന് ചുറ്റുമുള്ള റോഡില്‍ മൂന്ന് വരിയായി 5.3 കിലോമീറ്റര്‍ നീളത്തിലാണ്​ അഞ്ച് ഇഞ്ച് വീതിയും പൊക്കത്തിലുമുള്ള ചോക്കലേറ്റ് കേക്ക് നിർമിച്ചത്. ആയിരം ഷെഫുമാര്‍ ഒരു മണിക്കൂര്‍ കൊണ്ട് നിര്‍മിച്ച കേക്കിന് 23 ടണ്ണോളം തൂക്കമുണ്ട്.

ഗിന്നസ് റെക്കോർഡ്  കേക്ക് ഗിന്നസ് റെക്കോർഡ്  തൃശൂര്‍ വാര്‍ത്ത  ഏറ്റവും നീളമേറിയ കേക്ക്  ബേക്കേഴ്‌സ് അസോസിയേഷൻ  ഭീമന്‍ കേക്ക്  guinness record  guinness record for largest cake  largest cake  thrissur latest news
കേക്കിലെ ഗിന്നസ് റെക്കോർഡ് ഇനി തൃശൂരിന് സ്വന്തം

By

Published : Jan 16, 2020, 10:45 AM IST

Updated : Jan 16, 2020, 11:52 AM IST

തൃശൂര്‍: ലോകത്തിലെ ഏറ്റവും നീളമേറിയ കേക്ക് നിര്‍മിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് തൃശൂരുകാര്‍. ഹാപ്പിഡേയ്‌സ് വ്യാപാരോൽസവത്തിന്‍റെ ഭാഗമായി ബേക്കേഴ്‌സ് അസോസിയേഷനാണ് ഗിന്നസ് റെക്കോർഡ് നേട്ടത്തിനായി അഞ്ചേകാല്‍ കിലോമീറ്ററിലധികം നീളത്തില്‍ ഭീമന്‍ കേക്ക് ഒരുക്കിയത്. തൃശൂര്‍ രാമനിലയം റോഡിനെ ചുറ്റിയാണ് ഭീമൻ കേക്ക് നിർമിച്ചത്. വൈകീട്ട് മൂന്ന് മണി മുതലാണ് കേക്ക് നിര്‍മാണം പറഞ്ഞിരുന്നതെങ്കിലും രാവിലെ മുതൽ തന്നെ റോഡിൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. രാമനിലയത്തിന് ചുറ്റുമുള്ള റോഡില്‍ മൂന്ന് വരിയായി 5.3 കിലോമീറ്റര്‍ നീളത്തിലാണ്​ അഞ്ച് ഇഞ്ച് വീതിയും പൊക്കത്തിലുമുള്ള ചോക്കലേറ്റ് കേക്ക് നിർമിച്ചത്.

കേക്കിലെ ഗിന്നസ് റെക്കോർഡ് ഇനി തൃശൂരിന് സ്വന്തം

ചൈനയില്‍ നിര്‍മിച്ച 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേക്കാണ് നിലവിലുള്ള ലോക റെക്കോര്‍ഡ്. ഇതിനെയാണ് തൃശൂരിലെ 5.3 കിലോമീറ്റർ കേക്ക് അട്ടിമറിച്ചത്. ആയിരം ഷെഫുമാര്‍ ഒരു മണിക്കൂര്‍ കൊണ്ട് നിര്‍മിച്ച കേക്കിന് 23 ടണ്ണോളം തൂക്കമുണ്ട്. 61 ലക്ഷത്തോളം രൂപ ചിലവിട്ട ഭീമന്‍ കേക്ക് 2700 മേശകളിലായാണ് സജ്ജമാക്കിയത്. റെക്കോര്‍ഡ് നേട്ടത്തിന് ശേഷം ഭീമന്‍ കേക്ക് കാണാനെത്തിയവർക്കെല്ലാം സൗജന്യമായി വിതരണം ചെയ്യുകയും ചെയ്‌തു. ഭീമൻ കേക്ക് നിർമാണം കാണാൻ മേയർ അജിതാ വിജയനും ഹാപ്പി ഡേയ്‌സ് സംഘാടകസമിതി അംഗങ്ങളും എത്തിയിരുന്നു. ഗിന്നസ് റെക്കോർഡ് പ്രതിനിധികളും കേക്ക് നിർമാണം പരിശോധിക്കാനുണ്ടായിരുന്നു. ബേക്കേഴ്‌സ് അസോസിയേഷ​ന്‍റെ നേതൃത്വത്തിൽ 'ശുചിയിലൂടെ രുചി' എന്നതിലൂന്നി പ്ലാസ്​റ്റിക്, തെര്‍മോകോള്‍ എന്നിവ ഒഴിവാക്കിയായിരുന്നു കേക്ക് നിർമാണം. ബേക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കിരണ്‍ എസ് പാലക്കല്‍, ജനറല്‍ സെക്രട്ടറി റോയല്‍ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് കേക്ക് നിർമിച്ചത്.

Last Updated : Jan 16, 2020, 11:52 AM IST

ABOUT THE AUTHOR

...view details