കേരളം

kerala

ETV Bharat / state

തൃശൂരില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി; റെയില്‍ ഗതാഗതം തടസപ്പെട്ടു

എഞ്ചിനും അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്ന് അഞ്ച് ട്രെയിനുകൾ വൈകിയോടുന്നു.

goods train derailed in Thrissur  തൃശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി  തൃശൂരില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു  തൃശൂര്‍ ഇന്നത്തെ വാര്‍ത്ത  Thrissur todays news
തൃശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി; റെയില്‍ ഗതാഗതം തടസപ്പെട്ടു

By

Published : Feb 11, 2022, 3:42 PM IST

Updated : Feb 11, 2022, 4:29 PM IST

തൃശൂര്‍:ചരക്ക് ട്രെയിൻ പാളം തെറ്റി, തൃശൂർ - എറണാകുളം റൂട്ടില്‍ റെയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. എഞ്ചിനടക്കം അഞ്ച് ബോഗികളാണ് പാളം തെറ്റിയത്.

ചരക്ക് തീവണ്ടി പാളം തെറ്റി, തൃശൂർ - എറണാകുളം റൂട്ടില്‍ റെയില്‍ ഗതാഗതം ഭാഗീഗമായി തടസപ്പെട്ടു

റെയിൽവേ അധികൃതർ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ്. അപകട കാരണം വ്യക്തമായിട്ടില്ല. ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷമാണ് സംഭവം. റെയിൽവേയുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകള്‍ വേഗത കുറച്ച് ഓടുന്ന ഭാഗത്താണ് അപകടം. ഇത് അപകടത്തിന്‍റെ വ്യാപ്‌തി കുറയുന്നതിന് കാരണമായി.

ALSO READ:ഇനിയും യാത്ര തുടരാൻ ബാബു; സന്തോഷത്തോടെ ആശുപത്രി വിട്ടു

എറണാകുളം ഭാഗത്തേക്ക് പോകുന്ന ഏറനാട്, വേണാട്, ജനശതാബ്‌ദി എക്‌പ്രസുകൾ ഒരു മണിക്കൂറെങ്കിലും വൈകി ഓടാനാണ് സാധ്യത. അഞ്ച് ട്രെയിനുകൾ വൈകിയോടുന്നു. കോഴിക്കോട് - എറണാകുളം ജനശതാബ്‌ദി ഷൊർണ്ണൂരിൽ നിർത്തിയിടും. കേരള എക്‌സ്‌പ്രസ് ഒറ്റപ്പാലത്ത് നിർത്തിയിട്ടിരിക്കുകയാണ്.

Last Updated : Feb 11, 2022, 4:29 PM IST

ABOUT THE AUTHOR

...view details