തൃശൂര്‍:തൃശൂര്‍ എരുമപ്പെട്ടിയിൽ പുള്ളിമാനെ വേട്ടയാടി പിടിച്ച് കശാപ്പ് ചെയ്‌ത നാല് പേരെ പൂങ്ങോട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തു. തളി നടുവട്ടം പിലാക്കാട് സ്വദേശികളായ റിയാസ് (24), അബ്‌ദുല്‍ റഹ്മാൻ (24), വിനീഷ് (25) , അഭിലാഷ് (23) എന്നിവരെയാണ് പൂങ്ങോട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ പി.ഡി രതീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്.
തൃശൂരിൽ പുള്ളിമാനെ വേട്ടയാടിയ നാല് പേർ പിടിയിൽ - forest department
20 കിലോയോളം തൂക്കം വരുന്ന മാനിറച്ചി വനം വകുപ്പ് കണ്ടെടുത്തു.
വടക്കാഞ്ചേരി റേഞ്ചിലെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള പോറശ്ശേരികുന്ന് വനത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെണിവെച്ചാണ് പുള്ളിമാനെ പിടികൂടിയത്. മാനിനെ കൊന്ന് ഇറച്ചിയാക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വനപാലകർ മേഖലയിൽ പരിശോധന നടത്തിയത്. 20 കിലോയോളം തൂക്കം വരുന്ന മാനിറച്ചി കണ്ടെടുത്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജിമ്മി മാത്യു, എം.പി അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അലിസ്റ്റിൻ തോമസ്, കെ.എസ് സനീഷ്, കെ.ടി സൈജൻ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.