തൃശൂര്‍: കൈപ്പമംഗലത്ത് 15 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ തൃശൂര്‍ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. ഇന്നലെ രാത്രി നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നും എംഡിഎംഎ കടമായി വാങ്ങിയ വിദ്യാര്‍ഥികളുടെ പേരുവിവരങ്ങളടങ്ങിയ 50ഓളം ലിസ്റ്റുകളും കണ്ടെടുത്തു.
എംഡിഎംഎയുമായി പിടിയിലായവരില്‍ നിന്ന് കണ്ടെത്തിയത് വിദ്യാർഥികൾ അടക്കമുള്ളവരുടെ പേര് വിവരം അടങ്ങിയ ലിസ്റ്റ് - ഇന്നത്തെ പ്രധാന വാര്‍ത്ത
തൃശൂർ കൈപ്പമംഗലത്ത് എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍. ഇവരില്‍ നിന്ന് എംഡിഎംഎ കടമായി വാങ്ങിയ വിദ്യാര്‍ഥികളുടെ പേരുവിവരങ്ങളടങ്ങിയ 50ഓളം ലിസ്റ്റുകളും കണ്ടെടുത്തു.
തൃശ്ശൂര്‍ എക്സെെസ് സർക്കിൾ ഇൻസ്‌പെക്‌ടര്‍ ജുനൈദിന്‍റെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. ചെന്ത്രാപ്പിന്നി സ്വദേശി ജിനേഷ് (31), കൈപ്പമംഗലം സ്വദേശി വിഷ്‌ണു (25) എന്നിവരാണ് പിടിയിലായത്. തീരദേശ മത്സ്യബന്ധന തൊഴിലാളികള്‍ക്കും വിദ്യാർഥിൾക്കുമാണ് വന്‍ തോതില്‍ ഇവര്‍ കച്ചവടം നടത്തിയിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
വിതരണത്തിന് ഉപയോഗിച്ചിരുന്ന വണ്ടിയും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിൽ ഇവർ എംഡിഎംഎ കൊടുത്ത വിദ്യാർഥികളെയും മറ്റും കണ്ടെത്തി രക്ഷിതാക്കളെ വിളിച്ചു വരുത്തി ഡി അഡിക്ഷൻ സെൻറ്ററിലേക്കും മറ്റും അയക്കാനാണ് എക്സെെസ് ഉദ്ദേശിക്കുന്നത്. ഇവരുടെ സാമ്പത്തിക സ്രോതസിനെ കുറിച്ചും ഇവര്‍ക്ക് എംഡിഎംഎ വിതരണം ചെയ്യുന്ന ആളുകളെ കുറിച്ചും എകസെെസ് അന്വേഷിച്ചുവരികയാണ്. കൂടുതൽ അറസ്റ്റുകൾ ഇതിനെത്തുടർന്ന് ഉണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു.