തൃശൂർ:തൃശൂർ ഗവ. എഞ്ചിനീയറിങ് കോളജിന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്‍റെ അംഗീകാരം. മന്ത്രാലയത്തിന്‍റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്കിന്‍റെ പട്ടികയിലാണ് കോളജ് ഇടം നേടിയത്. ദേശീയതലത്തിൽ 164-ാം സ്ഥാനമാണ് കോളജിന് ലഭിച്ചത്. ഇന്ത്യയിൽ എഞ്ചിനിയറിങ് ബിരുദതല വിദ്യാഭ്യാസം നൽകുന്ന സാങ്കേതിക സ്ഥാപനങ്ങളിൽനിന്ന് 200 എണ്ണം മാത്രമാണ് ഈ പദവി നേടുന്നത്.
തൃശൂർ ഗവ. എഞ്ചിനീയറിങ് കോളജിന് ദേശീയ അംഗീകാരം - THRISSUR ENGINEERING COLLEGE
ഇന്ത്യയിൽ എൻജിനീയറിങ് ബിരുദതല വിദ്യാഭ്യാസം നൽകുന്ന സാങ്കേതിക സ്ഥാപനങ്ങളിൽനിന്ന് 200 എണ്ണം മാത്രമാണ് ഈ പദവി നേടുന്നത്.
തൃശൂർ ഗവ. എഞ്ചിനിയറിങ് കോളജിന് ദേശീയ അംഗീകാരം
എൻഐടി കോഴിക്കോട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് റിസർച്ച്, കോളജ് ഓഫ് എഞ്ചിനിയറിങ് തിരുവനന്തപുരം, കൊച്ചിൻ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് എഞ്ചിനിയറിങ് എന്നിവയാണ് തൃശൂർ എഞ്ചിനിയറിങ് കോളജിന് പുറമെ കേരളത്തിൽ നിന്ന് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. 2016 മുതൽ ആണ് എൻഐആർഎഫ് ദേശീയ തലത്തിൽ ഏറ്റവും മികച്ച സാങ്കേതിക സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് വരുന്നത്.
Last Updated : Jun 22, 2020, 6:15 PM IST