തൃശൂർ: പീഡനക്കേസ് പ്രതിയായ എളനാട് സ്വദേശി സതീഷിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീജിത്ത് (28) പൊലീസ് പിടിയിൽ. എളനാട് തിരുമണി കോളനിയിൽ ഇന്ന് രാവിലെയാണ് സതീഷിനെ (38) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മദ്യപിച്ചു പിരിഞ്ഞ ശേഷം തിരികെ ആയുധവുമായെത്തി സതീഷിനെ ആക്രമിച്ചുവെന്നാണ് പ്രതിയുടെ മൊഴി. കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ദിവസങ്ങൾക്ക് മുൻപ് ശ്രീജിത്തിന്‍റെ വീട്ടിലേയ്ക്ക് ആയുധവുമായെത്തിയ സതീഷ് വധഭീഷണി മുഴക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്‌തതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
തൃശൂരിൽ പീഡനക്കേസ് പ്രതിയുടെ കൊലപാതകം; പ്രതിയെ അറസ്റ്റ് ചെയ്‌തു - ചേലക്കര കൊലപാതകം
ദിവസങ്ങൾക്ക് മുൻപ് ശ്രീജിത്തിന്‍റെ വീട്ടിലേയ്ക്ക് ആയുധവുമായെത്തിയ സതീഷ് വധഭീഷണി മുഴക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്‌തതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
അറസ്റ്റ്
സതീഷിന്‍റെ ഇൻക്വസ്റ്റ് നടപടികൾക്കിടെ കാഴ്‌ചക്കാരനായി ശ്രീജിത്ത് സംഭവസ്ഥലത്തുണ്ടായിരുന്നു. എന്നാൽ കൊല്ലപ്പെടുന്നതിന് മുൻപ് മദ്യപാനം നടന്നിരുന്നുവെന്ന് മനസിലാക്കിയ പൊലീസ് മദ്യപാന സംഘത്തിൽ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്‌തതോടെയാണ് ശ്രീജിത്ത് പിടിയിലായത്. കുന്നംകുളം എസിപി ടി.എസ് സിനോജും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.