തൃശൂർ: കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും തൃശൂർ ജില്ലയിൽ അപകടകരമായ സ്ഥിതി ഇല്ലെന്ന് മന്ത്രി എ.സി. മൊയ്തീൻ. ഈ സാഹചര്യം പ്രതീക്ഷിച്ചതാണെന്നും മന്ത്രി വിശദീകരിച്ചു. ജില്ലയിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കാനും മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പ്രവാസികൾ കൂടുതലായി എത്തുന്ന സാഹചര്യത്തിൽ രോഗികളുടെ എണ്ണം വരും ദിവസങ്ങളിലും വർധിക്കും എന്നാണ് ജില്ലാ ഭരണ കൂടത്തിന്‍റെ കണക്കു കൂട്ടൽ. ഈ സാഹചര്യം മുന്നിൽ കണ്ടുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രി എ.സി.മൊയ്തീൻ അറിയിച്ചു.
കൊവിഡ്; തൃശൂരില്‍ അപകടകരമായ സ്ഥിതി ഇല്ലെന്ന് മന്ത്രി എ.സി. മൊയ്‌തീൻ - Minister AC Moitheen
പ്രവാസികൾ കൂടുതലായി എത്തുന്ന സാഹചര്യത്തിൽ രോഗികളുടെ എണ്ണം വരും ദിവസങ്ങളിലും വർധിക്കും എന്നാണ് ജില്ലാ ഭരണ കൂടത്തിന്‍റെ കണക്കുകൂട്ടല്‍
ജില്ലയിൽ സമ്പൂർണ അടച്ചിടൽ ഉണ്ടാകില്ല. ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നുണ്ടോ എന്ന് പൊലീസ് നിരീക്ഷിക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കും. സ്ഥാപനങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് തടയും. രോഗ ബാധിതരായവരിൽ ഒരാളുടെ ഒഴികെ സമ്പർക്ക പട്ടിക തയ്യാറാണ്. ഞായറാഴ്ച മരിച്ച കുമാരന്‍റെ രോഗ ഉറവിടം ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ജില്ലയിൽ പത്ത് കണ്ടെയ്‌ൻമെന്‍റ് സോണുകളാണ് നിലവിലുള്ളത്. 919 പേരെ ഇന്ന് പുതിയതായി നിരീക്ഷണത്തിലാക്കി. സാമ്പിൾ പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. നഗര പരിധിയിലെ മാർക്കറ്റുകൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അടച്ചിട്ട് ശുചീകരണം നടത്താനും യോഗം തീരുമാനിച്ചു.