കേരളം

kerala

ETV Bharat / state

തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവത്തിന് തിരിതെളിഞ്ഞു - തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവത്തിന് തിരിതെളിഞ്ഞു

കലോത്സവത്തിന്‍റെ ഉദ്ഘാടനം ടി.എന്‍ പ്രതാപന്‍ എംപി നിര്‍വഹിച്ചു. മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ.ജി.മുകുന്ദന്‍ അധ്യക്ഷനായി.

തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവത്തിന് തിരിതെളിഞ്ഞു

By

Published : Oct 25, 2019, 4:48 PM IST

Updated : Oct 25, 2019, 6:35 PM IST

തൃശ്ശൂര്‍: എണ്‍പത്തി അഞ്ചാമത് സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിന് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ തിരിതെളിഞ്ഞു. നാലു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഏഴായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സഹോദയ കോംപ്ലക്‌സിന്‍റെയും മാനേജ്മെന്‍റ് അസോസിയേഷന്‍റെയും നേതൃത്വത്തിലാണ് മേള നടക്കുന്നത്. കലോത്സവത്തിന്‍റെ ഉദ്ഘാടനം തൃശ്ശൂര്‍ എംപി ടി.എന്‍ പ്രതാപന്‍ നിര്‍വഹിച്ചു. മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ.ജി.മുകുന്ദന്‍ അധ്യക്ഷനായി. നാല് കാറ്റഗറികളിലാണ് മത്സരം.

31 സ്റ്റേജുകളാണ് ഒരുക്കിയിട്ടുള്ളത്. പ്രൊഫസര്‍ കെ.യു അരുണന്‍ എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. കവി വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു, ഐ.ടി മുഹമ്മദ് അലി, സതീഷ് മേനോന്‍, ഡോ.ദിനേഷ് ബാബു, സന്തോഷ് ചെറാക്കുളം, കെ.ആര്‍ നാരായണന്‍, അനില ജയചന്ദ്രന്‍, എന്‍.ആര്‍ രതീഷ്, സ്‌കൂള്‍ മാനേജര്‍ ഡോ. ടി.കെ ഉണ്ണികൃഷ്ണന്‍ ബാബു കോയിക്കര തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Last Updated : Oct 25, 2019, 6:35 PM IST

ABOUT THE AUTHOR

...view details