തൃശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച 540 പേര്‍ക്ക് കൊവിഡ്-19 സ്ഥീരികരിച്ചു. 329 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,811 ആണ്. തൃശൂര്‍ സ്വദേശികളായ 103 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82,226 ആണ്. 76,857 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്‌ചാര്‍ജ് ചെയ്തത്.
തൃശൂരില്‍ 540 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു - തൃശൂരിലെ കോവിഡ് കണക്ക്
ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82,226 ആണ്

ജില്ലയില്‍ 540 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു
ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 512 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നും എത്തിയ 18 പേര്‍ക്കും രോഗ ഉറവിടം അറിയാത്ത ആറ് പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.