തൃശൂർ:ജില്ലയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്‌തു. കൊവിഡ് രോഗിയുമായുളള സമ്പർക്കത്തിലൂടെ രോഗം ബാധിച്ച എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ 23കാരി കാടുകുറ്റി സ്വദേശിനി, ഉറവിടം വ്യക്തമല്ലാത്ത 26കാരിയായ കോടശ്ശേരി സ്വദേശിനി, ജൂൺ 12ന് റിയാദിൽ നിന്ന് വന്ന 61കാരനായ താന്ന്യം സ്വദേശി, ജൂൺ 28ന് ബഹറൈനിൽ നിന്ന് വന്ന 30കാരനായ ചിറ്റണ്ട സ്വദേശി, ജൂലൈ എട്ടിന് മുംബൈയിൽ നിന്ന് വന്ന 33കാരനായ നെടുപുഴ സ്വദേശി എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 678 ആയി. ജില്ലയിൽ ഒരാൾ രോഗമുക്തി നേടി.
തൃശൂരിൽ അഞ്ച് പേർക്ക് കൂടി കൊവിഡ്; ഒരാൾക്ക് രോഗമുക്തി - ആന്‍റിജൻ പരിശോധന
രോഗവ്യാപനത്തിന്‍റെ സ്ഥിതി അറിയുന്നതിനുളള ആന്‍റിജൻ പരിശോധനയ്ക്ക് ജില്ലയിൽ ഇന്ന് തുടക്കമായി.
രോഗം സ്ഥിരീകരിച്ച 241 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 8 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. രോഗവ്യാപനത്തിന്‍റെ സ്ഥിതി അറിയുന്നതിനുളള ആന്‍റിജൻ പരിശോധനയ്ക്ക് ജില്ലയിൽ ഇന്ന് തുടക്കമായി. കുന്നംകുളം, ഇരിങ്ങാലക്കുട നഗരസഭകളിലായി 100 ൽപരം പേർക്ക് പരിശോധന നടത്തി.
കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ആദ്യദിനം 94 പേരുടെ പരിശോധനയാണ് നടത്തിയത്. എല്ലാവരുടെ പരിശോധനാഫലവും നെഗറ്റീവായി. നഗരസഭയുമായി ബന്ധപ്പെട്ട 70 പേരുടെയും സമ്പര്‍ക്കപട്ടികയിലെ 24 പേരുടെയും ആന്‍റിജന്‍ പരിശോധനയാണ് പൂര്‍ത്തിയായത്.