കേരളം

kerala

ETV Bharat / state

റോഡിലെ കുഴികൾക്ക് പരിഹാരമായി തൃശൂർ കോർപ്പറേഷൻ പദ്ധതി - thrissur corporation scheme to implement concrete lock in roads

70 കോടി രൂപ ചിലവ് വരുന്ന പദ്ധതിയിലൂടെ കോൺക്രീറ്റ് ലോക്കും മെക്കാഡം ടാറിങ്ങുമാണ് കോർപ്പറേഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്.പദ്ധതിക്ക് കോർപ്പറേഷൻ കൗണ്‍സില്‍ അംഗീകാരം നൽകി.

തൃശ്ശൂര്‍ കോർപ്പറേഷൻ പദ്ധതി

By

Published : Sep 21, 2019, 5:34 PM IST

Updated : Sep 21, 2019, 6:26 PM IST

തൃശൂർ: നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും റോഡിലെ കുഴിയും തകർച്ചയും ഒഴിവാക്കാൻ തൃശൂർ കോർപ്പറേഷൻ പദ്ധതി. ജങ്ഷനുകളിലും റോഡുകളിലും ‘കോൺക്രീറ്റ് ലോക്ക്’ ഇടുന്ന 70 കോടി രൂപയുടെ പദ്ധതിയാണ് തൃശൂർ കോർപ്പറേഷൻ തയ്യാറാക്കുന്നത്. മഴക്കാലത്ത് സ്ഥിരമായി തൃശൂർ നഗരത്തിലെ വിവിധ ജങ്ഷനുകളിൽ കുഴിയുണ്ടാകുന്നതിന് ശാശ്വത പരിഹാരമായാണ് കോൺക്രീറ്റ് ടൈലുകളും മെക്കാഡം ടാറിങ്ങും നടത്താൻ കോർപ്പറേഷൻ തീരുമാനിച്ചത്. ഇന്ന് നടന്ന തൃശൂർ കോര്‍പ്പറേഷന്‍ കൗൺസിൽ യോഗം പദ്ധതി അംഗീകരിച്ചു.

റോഡിലെ കുഴികൾക്ക് തൃശൂർ കോർപ്പറേഷൻ പദ്ധതി
നടുവിലാൽ, പടിഞ്ഞാറെകോട്ട, പാട്ടുരായ്ക്കൽ, അശ്വനി ജങ്ഷൻ തുടങ്ങി നഗരത്തിലെ 22 പ്രധാന ജങ്ഷനുകളിൽ കോൺക്രീറ്റ് ടൈൽ വിരിക്കും. കൂടാതെ 21 പ്രധാന റോഡുകളിൽ മെക്കാഡം ടാറിങും ചെയ്യും. ഇതിനുപുറമേ നായരങ്ങാടി-അരിയങ്ങാടി-ആമ്പക്കാട് ജങ്ഷൻ റോഡ്, ശക്തൻ ബസ്സ്റ്റാൻഡിലേക്കുള്ള പ്രവേശന റോഡ് എന്നിവ പൂർണമായി കോൺക്രീറ്റ് ചെയ്യുന്നതും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്.കൗണ്‍സില്‍ അംഗീകാരത്തിന് ശേഷം പതിനഞ്ച് ദിവസത്തിനകം എസ്റ്റിമേറ്റ് തയ്യാറാക്കി, കോർപ്പറേഷന്‍റെ പശ്ചാത്തലമേഖലയ്ക്കുള്ള വിഹിതംമാറ്റിവയ്ക്കുകയെന്നതാണ് പദ്ധതിയിൽ ആസൂത്രണം ചെയ്യുന്നത്.
Last Updated : Sep 21, 2019, 6:26 PM IST

ABOUT THE AUTHOR

...view details