തൃശൂരിൽ യുവാവ് കടലിൽ മുങ്ങിമരിച്ചു - തൃശൂർ കടലിൽ മരണം
കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
![തൃശൂരിൽ യുവാവ് കടലിൽ മുങ്ങിമരിച്ചു trissur boy death trissur beach death drowned to death in trissur തൃശൂരിൽ യുവാവ് മരിച്ചു തൃശൂർ കടലിൽ മരണം തൃശൂരിൽ യുവാവ് മുങ്ങി മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10627572-thumbnail-3x2-bb.jpg)
തൃശൂരിൽ യുവാവ് കടലിൽ മുങ്ങിമരിച്ചു
തൃശൂർ: തളിക്കുളം സ്നേഹതീരം പാര്‍ക്കിനടുത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഒരാളെ കാണാതായി. പാമ്പൂര്‍ സ്വദേശി ബിൽവിൻ ആണ് മരിച്ചത്. പാമ്പൂര്‍ സ്വദേശി തന്നെയായ സ്‌മിതുനിനെയാണ് കാണാതായത്. ഇന്ന് വൈകിട്ടോടെയാണ് നാലംഗ സംഘം കടപ്പുറത്തെത്തിയത്. ഇതിൽ രണ്ട് പേർ കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. മത്സ്യതൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് ഒരാളെ കണ്ടെത്തിയത്. കാണാതായ ആൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.