തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇരു മുന്നണികള്‍ക്കും മുന്നറിയിപ്പുമായി തൃശൂർ അതിരൂപത. അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാസഭയിലെ ലേഖനത്തിലാണ് മുന്നണികള്‍ക്ക് താക്കീതുമായി അതിരൂപത രംഗത്തെത്തിയിരിക്കുന്നത്.
പരമ്പരാഗതമായ വോട്ട് ബാങ്കായി കണക്കാക്കരുത്; മുന്നറിയിപ്പുമായി തൃശൂർ അതിരൂപത - election
അധികാരത്തിനായി ഇരുമുന്നണികളും തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടുന്നത് അംഗീകരിക്കാനാകില്ലെന്നും മുഖപത്രത്തിൽ സൂചിപ്പിക്കുന്നു.
![പരമ്പരാഗതമായ വോട്ട് ബാങ്കായി കണക്കാക്കരുത്; മുന്നറിയിപ്പുമായി തൃശൂർ അതിരൂപത പരമ്പരാഗതമായ വോട്ട് ബാങ്കായി കണക്കാക്കരുത്; ഇരു മുന്നണികള്‍ക്കും മുന്നറിയിപ്പുമായി തൃശൂർ അതിരൂപത ഇരു മുന്നണികള്‍ തൃശൂർ അതിരൂപത തൃശൂർ അതിരൂപത കത്തോലിക്കാസഭ മുഖപത്രം തെരഞ്ഞെടുപ്പ് Thrissur archdiocese warns political parties Thrissur archdiocese Thrissur election പരമ്പരാഗതമായ വോട്ട് ബാങ്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10468524-thumbnail-3x2-cthlc.jpg)
അധികാരത്തിനായി ഇരുമുന്നണികളും തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടുന്നത് അംഗീകരിക്കാനാകില്ലെന്നാണ് മുഖപത്രത്തിൽ സൂചിപ്പിക്കുന്നത്. ഇത്തരക്കാര്‍ മതേതര മൂല്യങ്ങൾ നഷ്ടപ്പെടുത്തുന്നതായും ക്രൈസ്തവ സമൂഹത്തെ അവഗണിക്കുന്നതായും മുഖപത്രം ആരോപിക്കുന്നു. കേരളത്തിന്‍റെ പുരോഗതിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത് ക്രൈസ്തവസഭകൾ ആണെന്നും എന്നാൽ ഭരണ പങ്കാളിത്തത്തിലും സർക്കാർ ആനുകൂല്യങ്ങളും സഭയ്‌ക്ക് നാമമാത്രമായ പ്രാതിനിധ്യം മാത്രമാണ് പല പാർട്ടികളും നൽകിയിട്ടുള്ളതെന്നും മുഖപത്രത്തിൽ പറയുന്നു.
വർധിച്ചു വരുന്ന വിവേചനത്തെ കുറിച്ച് സഭാ നേതൃത്വത്തിനും വിശ്വാസികൾക്കും കൃത്യമായ ധാരണയുണ്ടെന്നും തങ്ങളെ പരമ്പരാഗതമായ വോട്ട് ബാങ്കായി കണക്കാക്കാന്‍ കഴിയില്ലെന്നും അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അവഗണന തുടർന്നാൽ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സമൂഹം വ്യക്തമായ മറുപടി നൽകുമെന്നും തൃശൂർ അതിരൂപത മുഖപത്രത്തിലൂടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.