തൃശൂർ അന്തിക്കാട് കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ - thrissur anthikkad nithin murder
അന്തിക്കാട് വട്ടുകുളം ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസമാണ് നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ നിതിനെ അക്രമി സംഘം കൊലപ്പെടുത്തിയത്.
തൃശൂർ:അന്തിക്കാട് നിതിൻ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ. കൊലയാളി സംഘത്തിലുണ്ടായിരുന്ന ശ്രീരാഗാണ് പിടിയിലായത്. ഇയാളെ കൊച്ചിയിലേക്ക് രക്ഷപ്പെടാൻ സഹായിച്ച മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്‌തു. കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടത് കാറ്ററിങ് സ്ഥാപനത്തിന്‍റെ വാഹനത്തിലായിരുന്നു. ഈ വാഹനം എറണാകുളത്തെ പനങ്ങാട് നിന്നും പൊലീസ് കണ്ടെത്തി. മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികാരം കൊലപാതകത്തിന് കാരണമായെന്നാണ് പൊലീസ് വിലയിരുത്തൽ. രാഷ്ട്രീയ കാരണങ്ങൾ ഇതുവരെയും കണ്ടെത്താനായില്ല. കൊലപാതകമുൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട നിതിൻ.