തൃശൂര്‍: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തിൽ സംസ്ഥാനത്ത് വർധനവുണ്ടായ സാഹചര്യത്തിൽ കടുത്ത നടപടികളാണ് തൃശൂർ ജില്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ജില്ലയിൽ നിലവിൽ 645 പേർ വീടുകളിലും 68 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആറ് പേരെ ചൊവ്വാഴ്‌ച ഡിസ്‌ചാർജ് ചെയ്‌തു. പുതിയതായി 38 പേരുടെ സാമ്പിളുകളാണ് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുള്ളത്. തൃശൂർ റെയിൽവെ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ സെൽ തുറന്നു.
കൊവിഡിനെ പ്രതിരോധിക്കാന്‍ കര്‍ശന നടപടികളുമായി തൃശൂര്‍ ജില്ലാ ഭരണകൂടം - thrissur administration takes strong remedy measures over covid 19
പുതിയതായി 38 പേരുടെ സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
അതേസമയം വിദേശത്തു നിന്നും എത്തുന്നവർ നേരിട്ട് പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നതിന് പകരം ജില്ലാ ആസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലിലേക്കോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കോ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ ഭരണകൂടം അറിയിപ്പ് നൽകി. വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി അതിരപ്പിള്ളി അടക്കമുളള വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടുത്ത രണ്ടു ദിവസത്തേക്ക് അടച്ചിടാൻ ജില്ലാ കലക്ടര്‍ നിർദേശം നല്‍കി. കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഗുരുവായൂർ ഉത്സവപരിപാടികൾ വെട്ടിക്കുറച്ചു. ഗുരുവായൂരിലെ ടൂറിസം കേന്ദ്രമായ പുന്നത്തൂർ ആനക്കോട്ട മാര്‍ച്ച് 31 വരെ അടച്ചിടും. ദേവസ്വം വാദ്യ വിദ്യാലയം, കലാനിലയം സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അവധി നൽകി.
ക്ഷേത്ര ജീവനക്കാർക്ക് മാസ്‌ക്ക് നൽകും. ക്യൂ കോംപ്ലസിൽ പരിശോധനയ്ക്ക് സെക്യൂരിറ്റി, ഡോക്ടർ എന്നിവരെ ഏർപ്പാടാക്കി. അടിയന്തര നടപടികൾക്ക് ദേവസ്വം ആശുപത്രിയിൽ ഐസോലേഷൻ വാർഡ് സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച ഡോ. ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശൂര്‍ ഡി.എം.ഒ ഓഫീസ് അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നത് പബ്ലിസിറ്റിക്കുവേണ്ടിയാണെന്നും ഷിനു പറഞ്ഞ രോഗി നേരത്തെ തന്നെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്നും ഡി.എം.ഒ ഓഫീസ് പറഞ്ഞു.