കേരളം

kerala

ETV Bharat / state

തൃശൂരിൽ വൻ ലഹരിവേട്ട ; 200 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ - കഞ്ചാവ്

കുമ്പളം സ്വദേശികളായ സനൂപ്, വിഷ്‌ണു, കളമശ്ശേരി സ്വദേശി സ്വാതിക് എന്നിവരാണ് പിടിയിലായത്

Thrissur news  three arrested with 200 kg cannabis in thrissur chalakudy  three arrested with cannabis  three arrested with cannabis s in thrissur  three arrested with cannabis s in thrissur chalakudy  three arrested with cannabis s in chalakudy  chalakudy ganja news  ganja case  200 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ  തൃശൂരിൽ വൻ കഞ്ചാവ് വേട്ട  തൃശൂരിൽ 200 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ  കഞ്ചാവ്  കഞ്ചാവ് വാർത്ത
three arrested with 200 kg cannabis in thrissur chalakudy

By

Published : Oct 9, 2021, 11:39 AM IST

തൃശൂര്‍: ചാലക്കുടിക്ക് സമീപം പോട്ടയില്‍ വൻ കഞ്ചാവ് വേട്ട. 200 കിലോ കഞ്ചാവ് പിടിച്ച സംഭവത്തിൽ കൊച്ചി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പളം സ്വദേശികളായ സനൂപ്, വിഷ്‌ണു, കളമശ്ശേരി സ്വദേശി സ്വാതിക് എന്നിവരാണ് പിടിയിലായത്.

ALSO READ: കാക്കനാട് മയക്കുമരുന്ന് കേസ് : മുഖ്യപ്രതി സുസ്‌മിത എക്സൈസ് കസ്‌റ്റഡിയിൽ

സംസ്ഥാനത്തേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് തൃശൂർ റൂറല്‍ എസ്‌പിയുടെ സ്പെഷ്യല്‍ സ്ക്വാഡും ചാലക്കുടി പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയിൽ സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 200 കിലോയോളം കഞ്ചാവ് പിടികൂടുകയായിരുന്നു.

ചെറിയ പൊതികളിലായി കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആന്ധ്രാപ്രദേശിൽ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

ABOUT THE AUTHOR

...view details