കേരളം

kerala

ETV Bharat / state

തൃശൂരില്‍ ടയര്‍ പഞ്ചര്‍ കട ഉടമയെ വെടിവച്ച മൂന്ന് പേർ പിടിയിൽ - കൂര്‍ക്കഞ്ചേരി

പഞ്ചർ ഒട്ടിച്ച് നൽകാത്തതിൻ്റെ വൈരാഗ്യത്തിലാണ് കൂർക്കാഞ്ചേരിയിലെ കടയുടമയെ മൂന്നംഗ ഗുണ്ടാ സംഘം വെടിവച്ചത്.

Thrissur  tire puncture shop owner  arrested  shooting  പഞ്ചർ  ടയര്‍ പഞ്ചര്‍ കട ഉടമ  മൂന്ന് പേർ പിടിയിൽ  കൂര്‍ക്കഞ്ചേരി  വൈരാഗ്യം  c
ടയര്‍ പഞ്ചര്‍ കട ഉടമയെ വെടിവച്ച മൂന്ന് പേർ പിടിയിൽ

By

Published : Oct 19, 2020, 1:10 PM IST

Updated : Oct 19, 2020, 1:33 PM IST

തൃശൂർ: കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ പഞ്ചര്‍ കട ഉടമയെ വെടിവച്ച മൂന്ന് പേർ പിടിയിൽ. ഷഫീഖ്, ഡിറ്റോ, ഷാജൻ എന്നിവരെയാണ് പിടികൂടിയത്. ആക്രമിക്കാൻ ഉയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ പാലക്കാട് സ്വദേശി മണികണ്‌ഠൻ്റെ കാലിന് പരിക്കേറ്റു. പഞ്ചർ ഒട്ടിച്ച് നൽകാത്തതിൻ്റെ വൈരാഗ്യത്തിലാണ് കൂർക്കാഞ്ചേരിയിലെ കടയുടമയെ മൂന്നംഗ ഗുണ്ടാ സംഘം ആക്രമിച്ചത്.

തൃശൂരില്‍ ടയര്‍ പഞ്ചര്‍ കട ഉടമയെ വെടിവച്ച മൂന്ന് പേർ പിടിയിൽ

അറസ്റ്റിലായ ഷഫീഖ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. നാല് ദിവസം മുൻപ് യുവാക്കൾ പഞ്ചർ ഒട്ടിക്കാൻ കൂർക്കഞ്ചേരിയിലെ മണികണ്‌ഠൻ്റെ കടയിൽ എത്തിയിരുന്നു. പ്രവർത്തനസമയം കഴിഞ്ഞതിനാൽ മണികണ്‌ഠൻ പഞ്ചർ ഒട്ടിച്ച് നൽകാൻ തയാറായില്ല. ഈ വൈരാഗ്യമാണ് അക്രമത്തിന് കാരണമായത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

Last Updated : Oct 19, 2020, 1:33 PM IST

ABOUT THE AUTHOR

...view details