തൃശൂർ : കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസുകാരൻ മരിച്ചു. പല്ലിലെ ശസ്ത്രക്രിയക്ക് പിന്നാലെയാണ് തൃശൂർ മുണ്ടൂർ സ്വദേശി ആരോൺ മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശി കെവിൻ - ഫെൽജ ദമ്പതികളുടെ മകൻ ആരോണിനെ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് റൂട്ട് കനാൽ സർജറിക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് (Three And Half Year Old Boy Dies After Being Operated Upon In Malankara Hospital).
രാവിലെ സർജറി നടത്തിയ ശേഷം കുട്ടിയെ എട്ടരയോടെ നിരീക്ഷണ റൂമിലേക്ക് മാറ്റി. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ ആരോഗ്യനിലയിൽ പ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചു. പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ചികിത്സ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം ഓക്‌സിജന്‍റെ അളവിൽ കുറവ് വന്നുവെന്നും ജീവൻ നിലനിർത്താൻ ശ്രമിച്ചിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കുന്നംകുളം പൊലീസിന്‍റെയും തഹസിൽദാറുടെയും നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദ്ദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
ALSO READ:കമ്മല്‍ ധരിച്ചുണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു; ചികിത്സ പിഴവെന്ന് രക്ഷിതാക്കൾ
ചികിത്സ പിഴവ് മൂലം മരണം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പ്ലസ്‌ടു വിദ്യാര്‍ത്ഥിനി ചികിത്സ പിഴവ് മൂലം മരിച്ചതായി പരാതി. ആറ്റിങ്ങല്‍ മുദുക്കല്‍ പിരപ്പന്‍കോട്ടുകോണം സ്വദേശിനി മീനാക്ഷിയാണ് ഇക്കഴിഞ്ഞ മെയിൽ മരിച്ചത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മീനാക്ഷിയുടെ രക്ഷിതാക്കള്‍ ആറ്റിങ്ങല്‍ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
അതേസമയം കമ്മല്‍ ധരിച്ചത് തുടര്‍ന്നുണ്ടായ അലര്‍ജിയെ തുടർന്നാണ് മീനാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് മാസം 14 നായിരുന്നു മീനാക്ഷിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് 27 ന് ഡിസ്‌ചാര്‍ജ് ചെയ്യുകയും ചെയ്‌തിരുന്നു.
ഡിസ്‌ചാര്‍ജിന് ശേഷം വീട്ടിലേക്ക് മടങ്ങവെ ഉള്ളൂര്‍ ഭാഗത്ത് എത്തിയപ്പോള്‍ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് തിരികെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോയിരുന്നു. മീനാക്ഷിയെ അത്യാഹിത വിഭാഗത്തിലായിരുന്നു രണ്ടാമത് പ്രവേശിപ്പിച്ചിരുന്നത്.
ഇതിന് ശേഷം മീനാക്ഷി മരണപ്പെട്ടുവെന്നും മരണത്തിന് കാരണം ചികിത്സ പിഴവാണെന്നുമാണ് മീനാക്ഷിയുടെ പിതാവ് ആറ്റിങ്ങല്‍ പൊലീസിന് നൽകിയ പരാതിയില്‍ ആരോപിചിരിക്കുന്നത്.
ALSO READ:24 Patients Died In Govt Hospital : സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് ക്ഷാമം ; മഹാരാഷ്‌ട്രയില്‍ 12 നവജാത ശിശുക്കള്‍ അടക്കം 24 പേര്‍ മരിച്ചു
ആശുപത്രിയില്‍ മരുന്ന് ക്ഷാമം: മഹാരാഷ്‌ട്ര-നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്ന് ക്ഷാമത്തെ തുടര്‍ന്ന് ചികിത്സ കിട്ടാനാകാതെ 24 മണിക്കൂറിനുള്ളില്‍ 12 നവജാത ശിശുക്കള്‍ ഉള്‍പ്പടെ 24 പേര്‍ മരിച്ചു. ആറ് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളുമാണ് നവജാത ശിശുക്കളില്‍ മരിച്ചതെന്ന് ആശുപത്രി ഡീന്‍ ശങ്കര്‍ റാവു ചവാന്‍ പറഞ്ഞു. അതേസമയം ബാക്കിയുള്ള 12 പേര്‍ വിവിധ അസുഖങ്ങള്‍ ബാധിച്ചവരായിരുന്നു (24 Patients Died In Govt Hospital).