തൃശ്ശൂർ: ജൂവലറി ഗ്രൂപ്പ് ജീവനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം കവര്‍ന്നെന്ന് പരാതി.
പണയത്തിലിരിക്കുന്ന സ്വർണാഭരണങ്ങൾ വീണ്ടെടുത്ത് വിൽക്കാൻ സഹായിക്കുന്ന ചെറുകുളം ജ്വല്ലറി ഗ്രൂപ്പ് ജീവനക്കാരനായ ശ്രീജിത്തിനെയാണ് അക്രമി സംഘം ഭീഷണിപ്പെടുത്തിയത്.
കത്തി കാട്ടി മൂന്നുലക്ഷം കവർന്നതായി പരാതി
കോഴിക്കോട് കുണ്ടോളിക്കടവിലെ ജ്വല്ലറി ജീവനക്കാരനായ ശ്രീജിത്താണ് പരാതിയുമായി തൃശ്ശൂര്‍ പൊലീസിനെ സമീപിച്ചത്
സംഭവത്തെക്കുറിച്ച് ശ്രീജിത്ത് പറയുന്നതിങ്ങനെ. പണയത്തിലിരിക്കുന്ന സ്വർണം വിൽക്കാനുണ്ടെന്ന് പറഞ്ഞ് കോഴിക്കോട്ടെ ജ്വല്ലറിയിലേക്ക് ഇന്നലെ തൃശ്ശൂരില്‍ നിന്ന് ഒരാള്‍ വിളിച്ചിരുന്നു. ഇതേത്തുടർന്ന് രാവിലെ തൃശ്ശൂരിലെത്തി. തുടര്‍ന്ന് കുണ്ടോളിക്കടവിലെ ഗ്രീൻ ട്രേഡേഴ്സ് എന്ന സ്വർണ പണയ സ്ഥാപനത്തിന് മുന്നിൽ കാത്തു നില്‍ക്കവെ കാറിലെത്തിയ യുവാവ് പണം പിടിച്ചു വാങ്ങാൻ ശ്രമിച്ചു.
കുതറിയോടിയപ്പോള്‍ കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ പിന്തുടര്‍ന്നെത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന മൂന്ന് ലക്ഷം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ തൃശ്ശൂർ പൊലീസ് മേധാവി കെ.പി വിജയകുമാറിന്‍റെ നേതൃത്തിൽ അന്വേഷണം ആരംഭിച്ചു.