കേരളം

kerala

ETV Bharat / state

തിരുവമ്പാടി ഏകാദശി; വിളക്കാചാരത്തിന് നാളെ തുടക്കം - thrissur local news

ഏകാദശി സംഗീതോത്സവം ഈ വർഷം നടത്തുന്നില്ല. കൊവിഡ്‌ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആഘോഷം ഒഴിവാക്കി ചടങ്ങുകളാണ് ഇപ്രാവശ്യം നടത്തുന്നത്.

thiruvambadi ekadashi  വൈകുണ്‌ഠ ഏകാദശി  തിരുവമ്പാടി ക്ഷേത്രം  തൃശൂര്‍  വിളക്കാചാരത്തിന് നാളെ തുടക്കം  തിരുവമ്പാടി ഏകാദശി  thrissur  thrissur district news  thrissur local news  തൃശൂര്‍ ജില്ലാ വാര്‍ത്തകള്‍
തിരുവമ്പാടി ഏകാദശി; വിളക്കാചാരത്തിന് നാളെ തുടക്കം

By

Published : Dec 8, 2020, 10:10 AM IST

തൃശൂര്‍: വൈകുണ്‌ഠ ഏകാദശിയുടെ ഭാഗമായി തിരുവമ്പാടി ക്ഷേത്രത്തിലെ വിളക്കാചാരങ്ങൾ നാളെ ആരംഭിക്കും. തിരുവമ്പാടി നായർസമാജത്തിന്‍റെ വിളക്കോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ തറവാട്ടുകാരുടെയും വ്യക്തികളുടെയും വക വിളക്കുകളുണ്ടാകും. ദേവസ്വം ജീവനക്കാരുടെ വകയായ അഷ്‌ടമിവിളക്ക്‌ 22ന്‌ നടക്കും. ഏകാദശി സംഗീതോത്സവം ഈ വർഷം നടത്തുന്നില്ല. എങ്കിലും സംഗീതോത്സവത്തിന്‍റെ പ്രധാന ഭാഗമായ പഞ്ചരത്നകീർത്തനാലാപനം 24ന്‌ നടക്കും. 25നാണ്‌ വൈകുണ്‌ഠ ഏകാദശി. കൊവിഡ്‌ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആഘോഷം ഒഴിവാക്കി ചടങ്ങുകൾക്കാണ്‌ പ്രാമുഖ്യം നൽകിയിരിക്കുന്നത്‌.

ABOUT THE AUTHOR

...view details