കേരളം

kerala

ETV Bharat / state

ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസുകാരിക്ക് നേരെ പീഡനം: അധ്യാപകന് 30 വർഷം കഠിനതടവും 85,000 രൂപ പിഴയും - thirty years imprisonment for teacher

കോഴിക്കോട് കൊയിലാണ്ടി പൊക്കിഞ്ഞാരി വീട്ടിൽ രാധാകൃഷ്‌ണനാണ് ശിക്ഷ ലഭിച്ചത്. 2014ലായിരുന്നു കേസിനാസ്‌പദമായ സംഭവം.

അഞ്ചാം ക്ലാസുകാരിക്ക് നേരെ പീഡനം  വിദ്യാർഥിനിയെ പീഡിപ്പിച്ച് അധ്യാപകൻ  തൃശൂരിൽ വിദ്യാർഥിനിക്ക് നേരെ പീഡനം  ക്ലാസ് മുറിയിൽ വിദ്യാർഥിനിക്ക് നേരെ പീഡനം  തൃശൂരിൽ വിദ്യാർഥിനിക്ക് നേരെ പീഡനം  അധ്യാപകന് 30 വർഷം കഠിനതടവ്  teacher molested minor student in Thrissur  Thrissur Crime news  30 years imprisonment for school teacher
അധ്യാപകന് 30 വർഷം കഠിനതടവ്

By

Published : Feb 21, 2023, 5:52 PM IST

തൃശൂർ: ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 30 വർഷം കഠിന തടവും 85,000 രൂപ പിഴയും. കോഴിക്കോട് കൊയിലാണ്ടി പൊക്കിഞ്ഞാരി വീട്ടിൽ രാധാകൃഷ്‌ണനെയാണ് കുന്നംകുളം ഫാസ്‌റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്. 2014ലായിരുന്നു കേസിനാസ്‌പദമായ സംഭവം.

ക്ലാസ്‌ മുറിയിലെ ബെഞ്ചിൽ ഒന്നാമതായി ഇരിക്കുന്ന വിദ്യാർഥിനിയുടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന് അധ്യാപകൻ പീഡിപ്പിച്ചുവെന്നാണ് പരാതി. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടറായ എം.യു ബാലകൃഷ്‌ണൻ രജിസ്റ്റർ ചെയ്‌ത്‌ ആദ്യ കുറ്റപത്രം നൽകിയ കേസിൽ സി.പ്രേമാനന്ദ കൃഷ്‌ണൻ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

കേസിൽ 16 സാക്ഷികളെ വിസ്‌തരിക്കുകയും, 18 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്‌തു. കേസിൽ പ്രോസിക്യൂഷന്‌ വേണ്ടി പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയിയും, പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ. അമൃതയും ഹാജരായി.

ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിനു പൗലോസും, പി.ജി മുകേഷും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി പ്രവർത്തിച്ചിരുന്നു.

ABOUT THE AUTHOR

...view details