കേരളം

kerala

ETV Bharat / state

നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നും മോഷണം: യുവാവ് അറസ്റ്റില്‍ - തൃശൂര്‍ വാര്‍ത്തകള്‍

തൃശ്ശൂർ സിറ്റി ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘവും ഈസ്റ്റ് പൊലീസും നടത്തിയ തിരച്ചിലിലാണ് ജെനീഷിനെ പിടികൂടിയത്.

തൃശൂരില്‍ മോഷ്‌ടാവ് പിടിയില്‍

By

Published : Nov 6, 2019, 5:04 AM IST

തൃശൂര്‍: നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്നും മോഷണം നടത്തുന്നയാള്‍ പിടിയില്‍. എറണാകുളം സ്വദേശി ജെനീഷാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഒക്ടോബർ 27ന് പാറമേക്കാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ തിരുവനന്തപുരം സ്വദേശി ആനന്ദിന്‍റെ കാറില്‍ നിന്ന് അഞ്ചരപവൻ സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചത്.

തൃശ്ശൂർ സിറ്റി ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘവും ഈസ്റ്റ് പൊലീസും നടത്തിയ അന്വേഷണത്തിലാണ് ജെനീഷിനെ പിടികൂടിയത്. മോഷണക്കേസിൽ അകപ്പെട്ട് ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞ ജൂലൈയിലാണ് പുറത്തിറങ്ങിയത്. മോഷ്ടിച്ച മുതല്‍ വിറ്റുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തമ്പാനൂർ, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ, കോട്ടയം, ആലപ്പുഴ എറണാകുളം ജില്ലകളിലെ റെയിൽവേ സ്റ്റേഷനുകളിലും ഇയാളുടെ പേരില്‍ മോഷണക്കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details