തൃശ്ശൂർ: തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തിൽ ദേവസ്വം മന്ത്രി നാളെ ആനയുടമകളുമായി ചർച്ച നടത്തും. നാളെയാണ് ചര്‍ച്ച. പൂരത്തിന് ആനകളെ വിട്ടുനൽകില്ലെന്നും ശനിയാഴ്ച മുതൽ ഒരു പരിപാടിക്കും ആനകളെ നൽകില്ലെന്നും ആനയുടമകൾ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചത്. പൂരം പ്രതിസന്ധിയാകില്ലെന്നും ആനയുടമകളുമായി ദേവസ്വം മന്ത്രി ചര്‍ച്ച നടത്തുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രനെ വിലക്കിയ സംഭവം; മന്ത്രിയുമായി ചർച്ച നാളെ
പൂരത്തിന് ആനകളെ വിട്ടുനൽകില്ലെന്നും ശനിയാഴ്ച മുതൽ ഒരു പരിപാടിക്കും ആനകളെ നൽകില്ലെന്നും ആനയുടമകൾ പറഞ്ഞിരുന്നു
തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രൻ
ഗുരുവായൂർ കോട്ടപ്പടിയിൽ ഉത്സവത്തിനിടെ ഇടഞ്ഞോടിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചിരുന്നു. 2007ൽ തുടങ്ങി ഏഴ് പേരെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കുത്തിക്കൊന്നിട്ടുണ്ട്. മറ്റ് രണ്ട് ആനകളെയും കുത്തിക്കൊന്ന ആനയാണ്. ചെറിയ ശബ്ദം കേട്ടാൽ പോലും വിരളുന്ന അവസ്ഥയുണ്ടെന്ന നിഗമനത്തെ തുടർന്നാണ് രാമചന്ദ്രന് വിലക്കേർപ്പെടുത്തിയിരുന്നത്.
Last Updated : May 9, 2019, 12:01 AM IST