കേരളം

kerala

ETV Bharat / state

പൂരം വിളംബരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ തന്നെ: എഴുന്നള്ളിക്കാന്‍ ഉപാധികളോടെ അനുമതി - തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ ആരോഗ്യക്ഷമത പരിശോധന പൂര്‍ത്തിയായി. ആനയ്ക്ക് മദപ്പാടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തെച്ചിക്കോട്ട് രാമചന്ദ്രന്‍

By

Published : May 11, 2019, 8:37 AM IST

Updated : May 11, 2019, 1:46 PM IST

തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ത്യശൂര്‍ പൂര വിളംബരത്തിന് എഴുന്നള്ളിക്കാന്‍ ജില്ല കലക്ടര്‍ ടി വി അനുപമ ഉപാധികളോടെ അനുമതി നല്‍കി. നാലു പാപ്പാന്മാര്‍ കൂടെ ഉണ്ടാവണം. പത്ത് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് വയ്ക്കണം എന്നി കര്‍ശന ഉപാധികളോടെയാണ് അനുമതി നല്‍കിയത് . തിങ്കളാഴ്ച പൂര വിളംബരത്തിന് രാവിലെ 9.30 മുതല്‍ 10.30 വരെയാണ് എഴുന്നള്ളിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ ആരോഗ്യക്ഷമത തൃപ്തികരമെന്ന റിപ്പോര്‍ട്ട് പ്രകാരമാണ് അനുമതി നല്‍കിയത്. പൂര വിളംബര ചടങ്ങില്‍ എഴുന്നള്ളിക്കുന്നതിന്‍റെ പൂർണ ഉത്തരവാദിത്തം ഉടമസ്ഥരില്‍ നിന്ന് എഴുതി വാങ്ങാനും ജില്ലാ ഭരണകൂടം തീരുമാനിച്ചതായാണ് സൂചന. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് മദപ്പാടില്ലെന്നും ശരീരത്തില്‍ മുറിവുകൾ ഇല്ലെന്നും രാവിലെ ആരോഗ്യക്ഷമതാ പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ കണ്ടെത്തിയിരുന്നു. പാപ്പാൻമാരോട് ഇണങ്ങുന്ന രാമചന്ദ്രന്‍റെ കാഴ്ചയ്ക്ക് തകരാർ ഉണ്ടോ എന്ന് പറയാനാകില്ലെന്നും ഡോക്ടർമാർ കലക്ടർക്ക് നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കർശന ഉപാധികളോടെ രാമചന്ദ്രനെ പൂരം വിളംബരത്തിന് എഴുന്നള്ളിക്കാൻ അനുമതി നല്‍കിയത്.

Last Updated : May 11, 2019, 1:46 PM IST

ABOUT THE AUTHOR

...view details