തൃശൂർ:മതന്യൂനപക്ഷങ്ങളെ നിഷ്‌കാസനം ചെയ്യാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ആര്‍എസ്എസ് മതാധിഷ്ഠിത രാഷ്ട്രം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഭരണഘടന സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്എസ് മതന്യൂനപക്ഷങ്ങളെ നിഷ്‌കാസനം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി - CAA
ആർഎസ്‌എസിന്‍റെ ഉദ്ദേശ്യം മനസ്സിലാക്കി തന്നെയാണ് കേരളത്തിൽ ജനസംഖ്യ രജിസ്റ്റർ നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
പൗരത്വ ഭേദഗതി നിയമം മുസ്ലീമിനെ മാത്രം ബാധിക്കുന്നതല്ല. മതനിരപേക്ഷതയെയാണ് ബാധിക്കുന്നത്. നിയമപ്രകാരം ഭരണഘടനയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. മതാടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്ന രാജ്യമല്ല നമ്മുടേത്. ഇന്ത്യൻ പൗരത്വത്തിന് ഒരു ഘട്ടത്തിലും മതം അടിസ്ഥാനമായി വന്നിട്ടില്ല. ആർഎസ്‌എസിന്‍റെ അജണ്ട നടപ്പാക്കുക എന്നതാണ് ബിജെപിക്ക് പ്രധാനം. ഏത് നിയമവും രാജ്യത്തിന്‍റെ ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം. ആർഎസ്‌എസിന്‍റെ ഉദ്ദേശ്യം മനസ്സിലാക്കി തന്നെയാണ് കേരളത്തിൽ ജനസംഖ്യ രജിസ്റ്റർ നടപ്പാക്കില്ലെന്ന് സർക്കാർ പറഞ്ഞത്. ഒന്നിച്ച് പ്രതിഷേധിക്കുന്നതിന്‍റെ ശക്തി വലുതാണെന്നും ചെറിയ മനസ്സിന്‍റെ ഉടമകൾ അതിന് എതിരായി പ്രതികരിക്കുമെന്നും അത്തരം പ്രതികരണങ്ങൾ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും അവരവരുടേതായ അഭിപ്രായം കാണും. എന്നാൽ ഒന്നിച്ച് നിൽക്കണമെന്നും യോജിക്കാൻ ഇപ്പോഴും അവസരമുണ്ടെന്നും ദേശീയ ജനസംഖ്യ രജിസ്റ്ററാണ് ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അടിത്തറയെന്നും മുഖ്യമന്ത്രി പറഞ്ഞു.