തൃശ്ശൂരിലെ പെരിങ്ങൽക്കുത്ത് ഡാം തുറന്നു - Peringalkuthu Dam opened
ജലനിരപ്പ് ഉയർന്നതോടെ ഇന്ന് പുലർച്ചെയാണ് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിട്ടത്.
തൃശ്ശൂരിലെ പെരിങ്ങൽക്കുത്ത് ഡാം തുറന്നു
തൃശ്ശൂർ:ജലനിരപ്പ് ഉയർന്നതോടെ പെരിങ്ങൽക്കുത്ത് ഡാം തുറന്നു. ഇന്ന് പുലർച്ചെ നാലുമണിക്ക് ജലനിരപ്പ് 419.4 മീറ്ററിൽ എത്തിയപ്പോഴാണ് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിട്ടത്. ഏഴ് സ്‌പിൽവേ ഗേറ്റിലൂടെയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. പ്രദേശവാസികൾ പുഴയിൽ ഇറങ്ങരുതെന്ന് ജില്ലാ കലക്‌ടർ മുന്നറിയിപ്പ് നൽകി.