തൃശൂർ: തൃശൂരിലെ കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവം എന്ന് തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രൻ. ഒൻപത് ദിവസത്തിനുള്ളിൽ തൃശൂർ ജില്ലയില്‍ ഏഴ് കൊലപാതകങ്ങളാണ് നടന്നത്. കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവം ആണെന്നും മണിക്കൂറുകൾക്കകം ഒട്ടുമിക്ക കേസുകളിലെയും പ്രതികൾ പിടിയിലായി എന്നും റേഞ്ച് ഡി.ഐ.ജി എസ് സുരേന്ദ്രൻ പറഞ്ഞു.
തൃശൂരിലെ കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവമെന്ന് റേഞ്ച് ഡി.ഐ.ജി - isolated incident
ഒൻപത് ദിവസത്തിനുള്ളിൽ തൃശൂർ ജില്ലയില്‍ ഏഴ് കൊലപാതകങ്ങളാണ് നടന്നത്. കൊലപാതകങ്ങളിൽ രാഷ്‌ട്രീയ വൈരാഗ്യം ഉണ്ടോ എന്ന് പരിശോധിക്കും.
തൃശൂരിലെ കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവമെന്ന് റേഞ്ച് ഡി.ഐ.ജി
പ്രതികളിൽ ചിലർക്ക് മാത്രമാണ് ക്രിമിനൽ പശ്ചാത്തലമുള്ളത്. കൊലപാതകങ്ങളിൽ രാഷ്‌ട്രീയ വൈരാഗ്യം ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്നും ക്രമസമാധാനം സംരക്ഷിക്കാൻ കർശന നടപടി കൈക്കൊള്ളാൻ പൊലീസിന് നിർദേശം നൽകിയതായി ഡി.ഐ.ജി എസ്.സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.