തൃശൂർ: കൊവിഡ്-19 ബാധിച്ച് തൃശൂർ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വിദ്യാർഥി ആശുപത്രി വിട്ടു. വിദ്യാർഥിയുടെ സാമ്പിൾ പരിശോധനാ ഫലം തുടർച്ചയായ രണ്ടാം തവണയും നെഗറ്റീവായതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. മെഡിക്കല്‍ ബോർഡ് യോഗം ചേർന്നാണ് നടപടികൾ സ്വീകരിച്ചത്. അതേസമയം, തൃശൂരില്‍ ഇനി രണ്ട് പേർ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. ഇവർ മെഡിക്കൽ കോളജിലാണ് ഉള്ളത്. ഇന്നലെ മെഡിക്കൽ കോളജിൽ നിന്നും ഒരാളെയും ജനറൽ ആശുപത്രിയിൽ നിന്നും ഒരാളെയും ഡിസ്ചാർജ് ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 174 ആണ്.
കൊവിഡ്-19; തൃശൂരിലെ വിദ്യാർഥി ആശുപത്രി വിട്ടു
വിദ്യാർത്ഥിയുടെ സാമ്പിൾ പരിശോധനാ ഫലം തുടർച്ചയായ രണ്ടാം തവണയും നെഗറ്റീവായതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്.
കൊവിഡ്-19; തൃശൂരിലെ വിദ്യാർഥിനിയെ ഡിസ്ചാർജ് ചെയ്തു
കഴിഞ്ഞ ദിവസങ്ങളില്‍ ആരുടെയും സാമ്പിളുകൾ ജില്ലയില്‍ നിന്ന് പരിശോധനക്ക് അയച്ചിട്ടില്ല. ഒറ്റക്കെട്ടായി നിന്നാണ് തൃശൂർ ജില്ല കൊവിഡ്-19നെ നേരിട്ടത്. അതിന്‍റെ ഫലമായി വൈറസ് പകരുന്നത് പൂർണമായും തടയാൻ കഴിഞ്ഞു.