കേരളം

kerala

ETV Bharat / state

ആകാശത്ത് നിന്ന് ഇരുമ്പ് പൈപ്പ് വീണത് മാലിന്യം കത്തിച്ചത് മൂലമെന്ന് പൊലീസ്

സിമന്‍റ് നിറഞ്ഞ് ഇരുവശവും അടഞ്ഞുപോയ പൈപ്പുകൾ വായുമർദം കൂടിയപ്പോൾ തെറിച്ചുപോയതാകാമെന്ന് വരന്തരപ്പിള്ളി എസ്എച്ച്ഒ എസ്.ജയകൃഷ്ണൻ പറഞ്ഞു

വരന്തരപ്പിള്ളി പൗണ്ടിൽ ഇരുമ്പ് പൈപ്പ് ആകാശത്ത് നിന്നും വീണു  തൃശൂര്‍ വാര്‍ത്തകള്‍  തൃശൂര്‍ പ്രാദേശിക വാര്‍ത്തകള്‍  the-fall-of-iron-pipes-from-the-sky
ആകാശത്ത് നിന്ന് ഇരുമ്പ് പൈപ്പ് വീണത് മാലിന്യം കത്തിച്ചത് മൂലമെന്ന് പൊലീസ്

By

Published : Apr 27, 2020, 8:18 PM IST

തൃശൂര്‍:വരന്തരപ്പിള്ളി പൗണ്ടിൽ ഇരുമ്പ് പൈപ്പ് ആകാശത്ത് നിന്ന് വീണ സംഭവം സമീപത്തെ പുരയിടത്തിൽ മാലിന്യം കത്തിച്ചത് മൂലമെന്ന് പൊലീസ്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഇരുമ്പ് പൈപ്പുകൾ ആകാശത്ത് നിന്നും വീണതായി പറയപ്പെടുന്നത്. ഇരുമ്പ് പൈപ്പ് മുകളിൽ നിന്ന് വീണതിനാല്‍ റോഡരികിൽ നിർത്തിയിട്ട കാറിന് കേടുപാട് സംഭവിക്കുകയും അഞ്ച് വയസുകാരന് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. പൈപ്പ് വീണ വീടുകളുടെ മധ്യത്തിലുള്ള മറ്റൊരു വീടിന് സമീപം മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനാലാണ് മാലിന്യത്തിനോടൊപ്പം ഉണ്ടായിരുന്ന ഇരുമ്പ് പൈപ്പുകള്‍ പൊട്ടിത്തെറിച്ച് ഇരുഭാഗങ്ങളിലേക്കും വീണതെന്ന് പൊലീസ് പറഞ്ഞു. സിമന്‍റ് നിറഞ്ഞ് ഇരുവശവും അടഞ്ഞുപോയ പൈപ്പുകൾ വായുമർദം കൂടിയപ്പോൾ തെറിച്ചുപോയതാകാമെന്നും വരന്തരപ്പിള്ളി എസ്എച്ച്ഒ എസ്.ജയകൃഷ്ണൻ പറഞ്ഞു. വിദഗ്‌ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ABOUT THE AUTHOR

...view details