തൃശൂര്‍:അവിണിശ്ശേരി പഞ്ചായത്തിൽ കോണ്‍ഗ്രസ് പിന്തുണയില്‍ ജയിച്ച സിപിഎം സ്ഥാനാർഥി രാജിവച്ചു. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന പഞ്ചായത്താണിത്. ബിജെപി ഭരണത്തില്‍ വരുന്നത് ഒഴിവാക്കുന്നതിനായിരുന്നു കോണ്‍ഗ്രസ് സിപിഎമ്മിനെ പിന്തുണച്ചത്. സിപിഎം പ്രസിഡന്‍റ് സ്ഥാനാര്‍ഥി കെ.ആര്‍ രാജുവാണ് കോൺഗ്രസ് പിന്തുണ നിഷേധിച്ചുകൊണ്ട് രാജി വച്ചത്. എന്നാല്‍ ഇത് ബിജെപിയെ സഹായിക്കാനാണെന്ന് കോൺഗ്രസ് ആരോപിച്ചു.
അവിണിശ്ശേരിയില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ ജയിച്ച സിപിഎം സ്ഥാനാർഥി രാജിവച്ചു - സിപിഎം സ്ഥാനാർഥി രാജിവച്ചു
സിപിഎം പ്രസിഡന്‍റ് സ്ഥാനാര്‍ഥി കെ.ആര്‍ രാജുവാണ് കോൺഗ്രസ് പിന്തുണ നിഷേധിച്ചുകൊണ്ട് രാജി വച്ചത്
അവിണിശ്ശേരിയില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ ജയിച്ച സിപിഎം സ്ഥാനാർഥി രാജിവച്ചു
ആറ് അംഗങ്ങളുള്ള ബിജെപിയായിരുന്നു ഏറ്റവും വലിയ കക്ഷി. എല്‍ഡിഎഫിന് അഞ്ചും യുഡിഎഫിന് മൂന്നും സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ചതിനാലാണ് രാജി. എന്നാല്‍ ബിജെപിക്ക് ഭരണം ലഭിക്കാനാണ് സിപിഎം രാജിവെച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ തവണ അവിണിശ്ശേരി പഞ്ചായത്ത് ബിജെപിയാണ് ഭരിച്ചിരുന്നത്. 14 സീറ്റുള്ള പഞ്ചായത്തില്‍ ഏഴ് സീറ്റ് നേടിയാണ് 2015ല്‍ ബിജെപി ഭരണം നേടിയത്.