തൃശൂർ വടക്കേസ്റ്റാന്‍റില്‍ യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. നെല്ലങ്കര സ്വദേശി ചക്കാലയ്ക്കല്‍ വീട്ടില്‍ പൊരി എന്ന് വിളിക്കുന്ന അനീഷിനെയാണ് സിറ്റി ക്രൈംബ്രാഞ്ചും ഈസ്റ്റ് പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍ - jibi joy
കുത്തേറ്റ ജിബിയോട് പ്രതി അനീഷിന് മുൻ വൈരാഗ്യമുണ്ടായിരുന്നു. കൃത്യം നടത്തുന്നതിനായി പ്രതി കത്തി വാങ്ങിയത് ഓൺലൈൻ വഴിയെന്നും പൊലീസ് പറഞ്ഞു.
മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് മരോട്ടിച്ചാല്‍ സ്വദേശി ജിബി ജോയിയെ കഴിഞ്ഞ ദിവസം പ്രതി അനീഷ് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ജിബിയെ പ്രതി ബാറിലേക്ക് വിളിച്ചുവരുത്തി മദ്യം വാങ്ങി നൽകിയ ശേഷം വയറ്റിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു. ജിബിയുടെ വയറ്റിലേക്ക് കത്തി കയറിപ്പോയതിനാല്‍ ശസ്ത്രക്രിയയിലൂടെയാണ് പുറത്ത് എടുത്തത്.
കൃത്യം നടത്തുന്നതിനായി പ്രതി ഓൺലൈൻ വഴിയായിരുന്നു കത്തി വാങ്ങിയതെന്നും പൊലീസ് വെളിപ്പെടുത്തി. കഞ്ചാവ് കേസടക്കം നിരവധി കേസില്‍ പ്രതിയാണ് അനീഷ്.