തൃശ്ശൂര്‍: തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും, കോൺഗ്രസ് മുസ്ലീം ലീഗ്- ബിജെപി (കോലീബി) സഖ്യത്തിലാണെന്ന് ഇടത്മുന്നണി കണ്‍വീനര്‍ എ വിജയരാഘവൻ. ഇടത്പക്ഷത്തെ മുഖ്യശത്രുക്കളായി കണ്ട് പാർട്ടിക്കെതിരെ മുഴുവന്‍പേരെയും ഒന്നിപ്പിക്കാനാണ് രാഹുലും മോദിയും കേരളത്തില്‍ നോക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു. തൃശ്ശൂര്‍ പ്രസ് ക്ലബിന്‍റെ 'രാഷ്ട്രീയം പറയാം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിൽ ബിജെപി വിരുദ്ധ സർക്കാരുണ്ടാക്കാൻ എല്ലാ ശ്രമവും നടത്തും. കേരളത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം മേധാവിത്വം കിട്ടുന്നതിനെ അതീവജാഗ്രതയോടെയാണ് കാണുന്നത്. വലിയതോതിൽ കോർപ്പറേറ്റുകളുടെ പണം സ്വീകരിച്ചാണ് ബിജെപിയുടെ അത്തരം ആഘോഷങ്ങൾ. എന്നാലും ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും എ വിജയരാഘവൻ പറഞ്ഞു. യുഡിഎഫും ബിജെപിയും തമ്മിലുള്ള കോലീബി സഖ്യത്തിന്‍റെ താര പ്രചാരകർ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയുമാണെന്നും എ വിജരാഘവൻ കൂട്ടിച്ചേർത്തു.
യുഡിഎഫും ബിജെപിയും കോലീബി സഖ്യത്തിൽ: എ വിജയരാഘവൻ - തൃശ്ശൂർ
"ഇടതുപക്ഷത്തിന് എതിരെ മുഴുവന്‍പേരെയും ഒന്നിപ്പിക്കാനാണ് രാഹുലും മോദിയും ശ്രമിക്കുന്നത്" - എ വിജയരാഘവന്‍
യുഡിഎഫും ബിജെപിയും കോലീബി സഖ്യത്തിൽ: എ വിജയരാഘവൻ
യുഡിഎഫും ബിജെപിയും കോലീബി സഖ്യത്തിൽ: എ വിജയരാഘവൻ
ആചാരം പരിരക്ഷിക്കാന്‍ എന്ന പേരില്‍ കോൺഗ്രസും ബിജെപിയും ഇടതുപക്ഷത്തെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. കുത്തക മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് സര്‍വേയുടെ മറവില്‍ ഈ കൂട്ടര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Last Updated : Apr 17, 2019, 10:24 AM IST