തൃശ്ശൂര്‍: മഴക്കെടുതി ദുരിതമേഖലകളിലേക്ക് സഹായവുമായി പോകുന്ന വാഹനങ്ങളിൽ നിന്ന് പാലിയേക്കരയിൽ ടോൾ ഈടാക്കുന്നതിന് വിലക്ക്. അടുത്ത അഞ്ച് ദിവസത്തേക്കാണ് നടപടി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരും ക്യാമ്പുകളിലേക്ക് സഹായവുമായി പോകുന്നവരിൽ നിന്ന് ടോൾ ഈടാക്കുന്നതിനെതിരെ പരാതി ലഭിച്ചിരുന്നു.
പ്രളയ ദുരിതാശ്വാസ വാഹനങ്ങളില്‍ നിന്ന് പാലിയേക്കരയില്‍ ടോള്‍ ഈടാക്കില്ല - പ്രളയ ദുരിതാശ്വാസ വാഹനം
അടുത്ത അഞ്ച് ദിവസത്തേക്കാണ് ടോള്‍ ഈടാക്കുന്നതിന് വിലക്ക്
![പ്രളയ ദുരിതാശ്വാസ വാഹനങ്ങളില്‍ നിന്ന് പാലിയേക്കരയില്‍ ടോള്‍ ഈടാക്കില്ല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4128544-thumbnail-3x2-paliyekkara.jpg)
പാലിയേക്കര
പാലിയേക്കര ടോൾ ബൂത്ത് നിയന്ത്രിക്കുന്ന ഗുരുവായൂരപ്പൻ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് (ജിഐപിൽ) കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയുടേയും ദുരന്തനിവാരണ നടപടികളുടേയും ഭാഗമായാണ് ഇപ്പോഴത്തെ തീരുമാനം. ഇത്തരം വാഹനങ്ങളെ ക്യൂവിൽ നിര്‍ത്താതെ എത്രയുംവേഗം കടത്തിവിടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റ് ദുരിതബാധിത മേഖലകളിലേക്കും സഹായവുമായി പോകുന്ന വാഹനങ്ങൾക്കും ഇളവ് ലഭിക്കും.