കേരളം

kerala

ETV Bharat / state

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കിനെതിരെ പരാതി നൽകാൻ ആനയുടമകൾ

ആനയെ വിലക്കാൻ കലക്ടർക്ക് അധികാരമില്ലെന്ന് യോഗത്തില്‍ നേതാക്കൾ പറഞ്ഞു

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കിനെതിരെ പരാതി നൽകാൻ ആനയുടമകൾ

By

Published : Apr 28, 2019, 11:31 PM IST

Updated : Apr 29, 2019, 12:47 AM IST

തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കിനെതിരെ പ്രതിഷേധവുമായി ആനയുടമകൾ. രാമചന്ദ്രന്‍റെ വിലക്ക് നീക്കാൻ മുഖ്യമന്ത്രിയെ സമീപിക്കാൻ തൃശൂരിൽ ചേർന്ന ആനയുടമകളുടെ യോഗത്തിൽ തീരുമാനമായി.

ആനയെ വിലക്കാൻ കലക്ടർക്ക് അധികാരമില്ല. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും മെയ് പത്തിനകം പരാതിയിൽ നടപടികളുണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും സംഘടനാ നേതാക്കൾ പറഞ്ഞു. മെയ് 13ന് നടക്കുന്ന തൃശൂർ പൂരത്തിന് തെക്കേഗോപുരനടയില്‍ രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി നല്‍കണമെന്നാണ് യോഗത്തിൽ ഉന്നയിച്ച പ്രധാന ആവശ്യം.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്കിനെതിരെ പരാതി നൽകാൻ ആനയുടമകൾ

2012ലെ നാട്ടാന പരിപാലന ചട്ടത്തിൽ ഒരു സ്ഥലത്തും ജില്ലാ മോണിട്ടറിങ് കമ്മിറ്റിക്ക് ആനകളെ നിരോധിക്കാനുള്ള അധികാരം നൽകിയിട്ടില്ല. ഉന്നതാധികാര സമിതിയിലുള്ളവർ എഴുന്നള്ളിക്കാൻ അനുവാദം നൽകിയിട്ടും ജില്ലാ തലത്തില്‍ നിരോധനം ഏർപ്പെടുത്തുന്നത് വിരോധാഭാസമാണെന്നും യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിയടക്കമുള്ള മറ്റ് മന്ത്രിമാർക്കും നിവേദനം നൽകുന്നതിനും നടപടികൾക്കുമായി കൊച്ചിൻ ദേവസ്വം ബോർഡ് മുൻ അംഗം അഡ്വ. അരുൺകുമാർ കൺവീനറായ പതിനൊന്നംഗ കമ്മിറ്റിക്കും യോഗത്തിൽ രൂപം കൊടുത്തു.

Last Updated : Apr 29, 2019, 12:47 AM IST

ABOUT THE AUTHOR

...view details