കേരളം

kerala

ETV Bharat / state

രോഗികൾക്ക് ഭക്ഷണവും പുതുവസ്ത്രവും നൽകി എസ്‌വൈഎസ് സാന്ത്വനം മഹൽ - thrissur

എസ്‌വൈഎസ് സാന്ത്വനം മഹൽ കൊരട്ടി തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ഡർമറ്റോളജി ആശുപത്രിയിലെ കുഷ്‌ഠ രോഗബാധിതരായ അന്തേവാസികൾക്കാണ് ഭക്ഷണവും പുതിയ വസ്‌ത്രങ്ങളും നൽകിയത്

കാരുണ്യ ദിനത്തിൽ രോഗികൾക്ക് ഭക്ഷണവും പുതുവസ്ത്രവും  എസ് വൈ എസ് സാന്ത്വനം മഹൽ  mercy day  SYS Mahal  thrissur  thrissur latest news
കാരുണ്യ ദിനത്തിൽ രോഗികൾക്ക് ഭക്ഷണവും പുതുവസ്ത്രവും നൽകി എസ് വൈ എസ് സാന്ത്വനം മഹൽ

By

Published : Dec 29, 2020, 7:26 PM IST

തൃശൂര്‍: കാരുണ്യ ദിനത്തിൽ രോഗികൾക്ക് ഭക്ഷണവും പുതുവസ്‌ത്രവും നൽകി എസ് വൈ എസ് സാന്ത്വനം മഹൽ. സുൽത്താനുൽ ആരിഫീൻ ശൈഖ് അഹമ്മദുൽ കബീർ രിഫാഈ തങ്ങളുടെ ആണ്ടിനോടനുബന്ധിച്ച് കാരുണ്യ ദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായാണ് രോഗികള്‍ക്ക് ഭക്ഷണം നല്‍കിയത്. എസ്‌വൈഎസ് സാന്ത്വനം മഹൽ കൊരട്ടി തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ഡർമറ്റോളജി ആശുപത്രിയിലെ കുഷ്‌ഠ രോഗബാധിതരായ അന്തേവാസികൾക്കാണ് ഭക്ഷണവും പുതിയ വസ്‌ത്രങ്ങളും നൽകിയത്.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പിഎ മുഹമ്മദ് ഹാജി കൈപ്പമംഗലം, എസ് വൈ എസ് ജില്ലാ ദഅവ പ്രസിഡന്‍റ് അബ്‌ദുള്‍ അസീസ് നിസാമി, സെക്രട്ടറിമാരായ അഡ്വ ബദറുദ്ദീൻ അഹമ്മദ്, ഷമീർ എറിയാട്, സാന്ത്വനം ജില്ലാ കോർഡിനേറ്റർ ബഷീർ അശ്റഫി ചേർപ്പ്, അബ്‌ദുൾ സലാം, ശിഹാബുദ്ദീൻ നിസാമി അഫ്‌സൽ മാമ്പ്ര എന്നിവർ പരിപാടിയില്‍ സംസാരിച്ചു. ഹുസൈൻ ഹാജി പെരിങ്ങാട്, അബൂബക്കർ ഹാജി ചാട്ടുകുളം, സത്താർ പഴുവിൽ, റാഫിദ്‌ സഖാഫി, അമ്മുണ്ണി മാസ്റ്റർ, ഇകെ മുസ്‌തഫ, ഉബൈദ് ഹാജി, ബഷീർ തൃപ്രയാർ മുജീബ് വടുതല എന്നിവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details