കേരളം

kerala

തൃശൂര്‍ പാലിയേക്കര ടോള്‍ പിരിവ്‌; സുപ്രീം കോടതി നാളെ ഹര്‍ജി പരിഗണിക്കും

By

Published : Dec 13, 2020, 3:14 PM IST

ഈ വർഷം ജൂലയ്‌ മാസത്തോടെ 800.31 കോടി ലഭിച്ചുവെന്നാണ് രേഖയിലുള്ളത്. കരാറനുസരിച്ച് നിർമാണ ചെലവ് ലഭിച്ചാൽ ആ ഭാഗത്തെ ടോൾ സംഖ്യയുടെ 40 ശതമാനം കുറക്കാൻ കരാർ കമ്പനി ബാധ്യസ്ഥരാണ്

തൃശൂര്‍ പാലിയേക്കര ടോള്‍ പിരിവ്  സുപ്രീം കോടതി ഹര്‍ജി നാളെ പരിഗണിക്കും  സുപ്രീം കോടതി  ഹര്‍ജി നാളെ പരിഗണിക്കും  തൃശൂര്‍ പാലിയേക്കര  തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ പിരിവ്‌  supreme court  supreme court consider plea
തൃശൂര്‍ പാലിയേക്കര ടോള്‍ പിരിവ്‌; സുപ്രീം കോടതി ഹര്‍ജി നാളെ പരിഗണിക്കും

തൃശൂര്‍:പാലിയേക്കര ടോള്‍ പ്ലാസ പിരിവിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ദേശീയ പാതയുടെ നിര്‍മാണത്തിന് ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ തുക ടോള്‍ പിരിക്കുന്നുണ്ടെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി-ഇടപ്പള്ളി ടോള്‍ പിരിവ് ആരംഭിക്കുന്നത്. 721.17 കോടി രൂപ ചെലവിട്ടാണ് ദേശീയ പാത നിര്‍മിക്കുന്നത്. ഈ വർഷം ജൂലായ്‌ മാസത്തോടെ 800.31 കോടി ലഭിച്ചുവെന്നാണ് വിവരാവകാശ രേഖയിലുള്ളത്.

കരാറനുസരിച്ച് നിർമാണ ചെലവ് ലഭിച്ചാൽ ആ ഭാഗത്തെ ടോൾ സംഖ്യയുടെ 40 ശതമാനം കുറക്കാൻ കരാർ കമ്പനി ബാധ്യസ്ഥരാണ്. സെപ്തംബർ 23ന് ടോൾ പ്ലാസയുടെ ഫാസ്‌ടാഗുകൾ പ്രവർത്തനക്ഷമമല്ലെന്ന് കാണിച്ച് ദേശീയപാത അതോറിറ്റിക്കും സംസ്ഥാന സർക്കാരിനും തൃശൂര്‍ ജില്ലാ കലക്ടര്‍ റിപ്പോർട്ട് നൽകിയിരുന്നു.

ഫാസ്‌ടാഗുകളിലെ തകരാറ് പരിഹരിക്കാതെ ടോൾ പിരിക്കരുത്, കൊവിഡ് കാലത്ത് ടോൾ സംഖ്യ വർധിപ്പിക്കരുത്, ടോൾ പ്ലാസയില്‍ വരുത്തിയ വർധനവ് റദ്ദാക്കണം, നിർമാണ കരാർ കമ്പനിക്ക് ചെലവായ സംഖ്യയും ന്യായമായ ലാഭവും കിട്ടിക്കഴിഞ്ഞാൽ ടോൾ പിരിക്കുന്ന കാലാവധി കുറയ്‌ക്കണം എന്നീ ആവശ്യങ്ങളും കെപിസിസി സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്തും ടിജെ സനീഷ്‌കുമാറും നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. 2012 ഫെബ്രുവരി ഒമ്പതിന് തുടങ്ങിയ ടോള്‍ പിരിവ് 2028 ഫെബ്രുവരി ഒമ്പത് വരെ തുടരാമെന്നാണ് കരാറിലെ വ്യവസ്ഥ.

ABOUT THE AUTHOR

...view details