കേരളം

kerala

ETV Bharat / state

മോഹനചന്ദ്രന്‍ വധത്തിന്‍റെയും ചുരുളഴിയുന്നു; പിന്നില്‍ സുനില്‍ വധക്കേസിലെ പ്രതികള്‍ - തൊഴിയൂർ സുനിൽ വധക്കേസ്

24 വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട മലപ്പുറത്തെ ബിജെപി പ്രവർത്തകന്‍ മോഹനചന്ദ്രന്‍റെ മരണം പുനരന്വേഷിക്കാൻ തീരുമാനം

പ്രതികള്‍

By

Published : Oct 16, 2019, 7:31 PM IST

തൃശ്ശൂർ: തൊഴിയൂർ സുനിൽ വധക്കേസിലെ പ്രതികളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി പൊലീസ്. മലപ്പുറത്തെ ബിജെപി പ്രവർത്തകനായിരുന്ന മോഹനചന്ദ്രന്‍റെ വധത്തിന് പിന്നിലും ഇവർ തന്നെയെന്നാണ് കണ്ടെത്തൽ. പ്രതികളെ കുടുതൽ ചോദ്യം ചെയ്‌തപ്പോഴാണ് നിർണായകമായ വിവരങ്ങൾ പുറത്ത് വന്നത്. തുടർന്ന് 24 വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട മോഹനചന്ദ്രന്‍റെ മരണം പുനരന്വേഷിക്കാൻ തീരുമാനമായി.

25 വർഷങ്ങൾക്ക് മുമ്പ് നടന്ന തൊഴിയൂർ സുനിൽ വധക്കേസിൽ കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് പേരാണ് പിടിയിലായത്. ചാവക്കാട് സ്വദേശി മൊയ്നുദീൻ, കൊളത്തൂർ സ്വദേശി ഉസ്മാൻ, അഞ്ചങ്ങാടി സ്വദേശി യൂസഫലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മലപ്പുറത്തെ ബിജെപി പ്രവർത്തകനായിരുന്ന മോഹനചന്ദ്രന്‍റെ കൊലപാതകത്തിന് പിന്നിലും ഇവരാണെന്ന് വ്യക്തമായത്. തീവ്രവാദ സംഘടനയായ ജംഇയത്തുൽ ഹിസാനിയ പ്രവർത്തകരാണ് പിടിയിലായ മൂന്നുപേരും.

ആർഎസ്എസ് പ്രവർത്തകനായ സുനിൽ 1994 ഡിസംബർ നാലിനാണ് കൊല്ലപ്പെട്ടത്. സഹോദരൻ സുബ്രഹ്മണ്യനെയും അച്ഛൻ, അമ്മ മൂന്ന് സഹോദരിമാർ എന്നിവരെയും വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്തു. തുടർന്ന് കേസിൽ പ്രതി ചേർക്കപ്പെട്ടത് സി.പി.എം പ്രവർത്തകരായിരുന്ന അഞ്ച് പേരാണ്. തൃശ്ശൂർ സെഷൻസ് കോടതി ഇവരെ 33 വർഷത്തെ തടവിന് വിധിച്ചു. ഇവര്‍ ശിക്ഷയനുഭവിക്കുമ്പോൾ ടി.പി സെൻകുമാറിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച തീരദേശ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ച മറ്റൊരു കേസിലൂടെ സുനിലിന്‍റെ കൊലപാതകികളെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിലൂടെ മൂന്ന് വർഷത്തെ തടവിന് ശേഷം സി.പി.എം പ്രവര്‍ത്തകര്‍ മോചിതരായി.

ABOUT THE AUTHOR

...view details