തിരുവനന്തപുരം: അക്ഷരമുറ്റത്ത് എത്തുന്ന പുതിയ കുരുന്നുകളെയും കൂട്ടുകാരേയും അധ്യായന വർഷത്തെയും വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങി. വിദ്യാഭ്യാസമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ഇത്തവണ സംസ്ഥാനതല സ്കൂൾ പ്രവേശനത്തിന്‍റെ ഉദ്ഘാടനം നടക്കുന്നത്.
അറുപതോളം കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ തൃശ്ശൂർ ചെമ്പുച്ചിറ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഇന്ന് പ്രവേശനോത്സവം നടക്കുക. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒന്നു മുതൽ പതിനൊന്ന് വരെയുള്ള വിദ്യാർഥികൾക്ക് ഒരുമിച്ചാണ് പ്രവേശനോത്സവം സർക്കാർ ഒരുക്കിയിരിക്കുന്നത്.
വേനലവധിക്ക് അവസാനം; വിദ്യാര്‍ഥികള്‍ ഇന്ന് സ്കൂളുകളിലേക്ക് - പ്രവേശനോത്സവം
പുതിയ അധ്യായന വര്‍ഷത്തിന് തുടക്കം കുറിക്കാന്‍ വര്‍ണപ്പകിട്ടാര്‍ന്ന പ്രവേശനോത്സവ പരിപാടികളാണ് സ്‌കൂളുകളില്‍ സംഘടിപ്പിച്ചിരിക്കുന്നത്
ഒന്നാം ക്ലാസിലും പതിനൊന്നാം ക്ലാസിലും പ്രവേശനം നേടിയ കുട്ടികളെ രാവിലെ 8.30 മുതൽ സമ്മാനങ്ങൾ നൽകി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉൾപ്പെടെയുള്ളവർ സ്വീകരിക്കും. ശേഷം മന്ത്രിയോടൊപ്പം കുട്ടികൾ ക്ലാസിലേക്ക് പ്രവേശിക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവ ഗാനം നൃത്ത രൂപത്തിൽ കുട്ടികൾ ചടങ്ങിൽ അവതരിപ്പിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചെയര്‍മാനും പ്രോജക്ട് ഡയറക്ടര്‍ ജനറല്‍ കണ്‍വീനറായ സംഘാടക സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഈ അധ്യായന വർഷം 203 പ്രവൃത്തി ദിനങ്ങൾ ഉറപ്പാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. സ്കൂൾ തുറക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികളും പൂർത്തിയായിട്ടുണ്ട്.
മന്ത്രിമാരായ എ സി മൊയ്തീൻ, സി രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ, ടി എൻ പ്രതാപൻ എംപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവേശനോത്സവം ബഹിഷ്‌കരിക്കുന്ന സാഹചര്യത്തിൽ പുതിയ അധ്യയനവർഷം പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പ്രതിഷേധത്തോടെയാകും തുടക്കം.