തൃശൂർ : കൊട്ടേക്കാട് കുന്നത്തു പീടികയില്‍ കാണാതായ വിദ്യാർഥിയെ മാലിന്യ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി (Missing Student Found Dead). കൊട്ടേക്കാട് കുറുവീട്ടിൽ റിജോയുടെ മകൻ ഒൻപത് വയസുള്ള ജോൺ പോളാണ് മരിച്ചത്. ഇന്നലെ (24.10.2023) മൂന്നുമണിയോടെ സൈക്കിളിൽ കളിക്കാൻ പോയതായിരുന്നു ജോണ്‍ പോള്‍. സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് നാട്ടുകാരും വിയ്യൂര്‍ പൊലീസും തെരച്ചില്‍ നടത്തി വരികയായിരുന്നു.
Student Found Dead In Garbage pit കാണാതായ വിദ്യാർഥി മാലിന്യ കുഴിയിൽ മരിച്ച നിലയിൽ - തൃശൂർ വാർത്തകൾ
Missing Student Found Dead ഇന്നലെ (24.10.2023) മൂന്നുമണിയോടെ കളിക്കാൻ പോയ വിദ്യാർഥിയെ കാണാതാകുകയും പൊലീസും ബന്ധുക്കളും തെരച്ചിൽ നടത്തിവരികയുമായിരുന്നു.
Student Found Dead In Garbage pit
Published : Oct 25, 2023, 10:03 AM IST
ഇതിനിടെയാണ് വീടിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ മാലിന്യ കുഴിയിൽ (Garbage pit) കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെെക്കിള്‍ ചവിട്ടുന്നതിനിടെ അബദ്ധത്തില്‍ കുഴിയില്‍ വീണതാകാമെന്നാണ് നിഗമനം. കൊട്ടേക്കാട് എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ജോൺ പോൾ.