തൃശൂര്‍:തളിക്കുളം തമ്പാൻ കടവിൽ കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചാഴൂർ സ്വദേശി ശ്രീരാമിൻ്റെ (15) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ (10.09.2022) രാത്രി 11 മണിയോടെ ഒരു കിലോമീറ്റർ അകലെയുള്ള നമ്പിക്കടവിൽ നിന്നും നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്‌ച (09.09.2022) വൈകിട്ട് ഫുട്ബോൾ പരിശീലനത്തിന് ശേഷം തളിക്കുളം തമ്പാൻകടവ് കടപ്പുറത്ത് സുഹൃത്തുക്കളോടൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ശ്രീരാം. തിരയിൽപ്പെട്ടതിനെ തുടര്‍ന്ന് ശ്രീരാമിനെ കാണാതാവുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും കോസ്റ്റ് ഗാർഡും രണ്ട് ദിവസം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.