തൃശൂര്‍: ബസില്‍ കയറുന്നതിനിടെ വിദ്യാര്‍ഥിയെ കണ്ടക്‌ടര്‍ വലിച്ചുതാഴെയിട്ടതായി പരാതി. വിദ്യാര്‍ഥിയുടെ കൈയ്‌ക്ക് സാരമായി പരിക്കേറ്റു. തൃശൂര്‍ ചാവക്കാട് ബസ് സ്റ്റാന്‍ഡിലാണ് സംഭവം.
ബസില്‍ കയറുന്നതിനിടെ കണ്ടക്‌ടര്‍ വലിച്ചുതാഴെയിട്ടു; എട്ടാം ക്ലാസുകാരന് പരിക്ക് - ബസില്‍ കയറുന്നതിനിടെ കണ്ടക്‌ടര്‍ വലിച്ചുതാഴെയിട്ടു
തൃശൂര്‍ ചാവക്കാട് ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ചാവക്കാട്-പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ഹനീഫ ബസിലെ കണ്ടക്‌ടറാണ് വിദ്യാര്‍ഥിയെ വലിച്ചുതാഴെയിട്ടത്
ചാവക്കാട് എംആർആർഎം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും എടക്കഴിയൂർ സ്വദേശി ഫിറോസിൻ്റെ മകനുമായ 13 വയസുള്ള റിഷിൻ മുഹമ്മദിനാണ് പരിക്കേറ്റത്. ചാവക്കാട്-പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന ഹനീഫ ബസിലെ കണ്ടക്‌ടറാണ് വിദ്യാർഥിയെ വലിച്ചിട്ടത്. കണ്ടക്‌ടര്‍ക്കെതിരെ വിദ്യാര്‍ഥിയും രക്ഷിതാക്കളും ചാവക്കാട് പൊലീസിൽ പരാതി നൽകി.
സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് പോകാനായി ബസില്‍ കയറിയതാണ് വിദ്യാര്‍ഥി. ഇതിനിടെയാണ് കണ്ടക്‌ടര്‍ വലിച്ച് താഴെയിട്ടതെന്ന് പരിക്കേറ്റ കുട്ടി പറഞ്ഞു. ഇടതുകൈ കുത്തി താഴെ വീണതിനെ തുടര്‍ന്നാണ് സാരമായി പരിക്കേറ്റത്. വീഴ്‌ചയില്‍ കൈയിന്‍റെ എല്ല് പൊട്ടിയ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി.