കേരളം

kerala

ETV Bharat / state

തൃശൂരില്‍ ആടുകള്‍ക്ക് നേരെ തെരുവ് നായ ആക്രമണം; ആറ് ആടുകള്‍ ചത്തു - തെരുവ് നായ ആക്രമണം

മതിലകം വാട്ടര്‍ ടാങ്കിന് സമീപം ആട് കര്‍ഷകനായ നസീബിന്‍റെ വീടിന്‍റെ മതില്‍ ചാടിക്കടന്നാണ് തെരുവുനായകൾ ആടുകളെ കടിച്ചുകൊന്നത്.

stray dogs  stray dogs attack  stray dogs attack goats at thrissur  ആടുകള്‍ക്ക് നേരെ തെരുവ്‌നായകൂട്ടത്തിന്‍റെ ആക്രമണം  തൃശൂര്‍  കല്ലൂപറമ്പില്‍
തൃശൂരില്‍ ആടുകള്‍ക്ക് നേരെ തെരുവ്‌നായകൂട്ടത്തിന്‍റെ ആക്രമണം; ആറ് ആടുകള്‍ ചത്തു

By

Published : Nov 6, 2022, 9:17 AM IST

തൃശൂര്‍:മതിലകത്ത്ആടുകള്‍ക്ക് നേരെ തെരുവ് നായ്‌ക്കളുടെ ആക്രമണം. ആറ് ആടുകള്‍ ചത്തു. അഞ്ചെണ്ണത്തിന് പരിക്കേറ്റു. കല്ലൂപറമ്പില്‍ നസീബ് എന്നയാള്‍ വളർത്തുന്ന ആടുകളാണ് ആക്രമണത്തിനിരയായത്.

ഉടമയുടെ പ്രതികരണം

മതിലകം വാട്ടര്‍ ടാങ്കിന് സമീപത്താണ് സംഭവം. ആട് കര്‍ഷകനായ നസീബിന്‍റെ വീട്ടുവളപ്പിലായിരുന്നു ഇവയെ വളര്‍ത്തിയിരുന്നത്. വീട് പൊളിക്കുന്നതിനാല്‍ രണ്ട് ദിവസത്തോളമായി ആടുകളെ സമീപത്തെ പറമ്പിലേയ്ക്ക് മാറ്റിക്കെട്ടിയിരുന്നു.

ആടുകളുടെ നിലവിളി ശബ്‌ദം കേട്ട സമീപത്തെ വീട്ടുകാരാണ് നസീബിനെ വിവരമറിയിച്ചത്. ഓടിയെത്തി ഗേറ്റ് തുറന്നപ്പോള്‍ നായ്‌ക്കൂട്ടം മതില്‍ചാടി രക്ഷപ്പെടുന്നതാണ് കണ്ടതെന്ന് ഉടമ നസീബ് പറഞ്ഞു. ഭൂരിപക്ഷം ആടുകളുടെയും കഴുത്തിനാണ് പരിക്ക്.

ഉടൽ കടിച്ച് കീറുകയോ മാംസം ഭക്ഷിക്കുകയോ ചെയ്‌തിട്ടില്ല. സംഭവത്തില്‍ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായി നസീബ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details