കേരളം

kerala

ETV Bharat / state

തൃശൂർ ചാവക്കാട് വീണ്ടും തെരുവ് നായകളുടെ ആക്രമണം, ഏഴ് ആടുകളെ കടിച്ച് കൊന്ന് നായക്കൂട്ടം

ബ്ലാങ്ങാട് ബീച്ച് പരീത് സാഹിബ്‌ റോഡ് സ്വദേശി ജമീലയുടെ ഏഴ് ആടുകളെയാണ് കൂട്ടമായെത്തിയ തെരുവ് നായകൾ ആടിന്‍റെ കൂട് പൊളിച്ച് അകത്തുകയറി ആക്രമിച്ച് കൊന്നൊടുക്കിയത്.

Street dogs attack in Thrissur Chavakkad  Street dogs attack  Street dogs  തെരുവ് നായകളുടെ ആക്രമണം  തെരുവ് നായ  തെരുവ് നായകൾ  തൃശൂർ ചാവക്കാട്  തൃശൂർ  തൃശൂർ ചാവക്കാട് തെരുവ് നായകളുടെ ആക്രമണം  തെരുവ് നായക്കൂട്ടം  തെരുവ് നായക്കൂട്ടം ആടുകളെ കൊന്നു  ബ്ലാങ്ങാട് ബീച്ച്  ബ്ലാങ്ങാട് ബീച്ചിലെ ആടുകളെ കൊന്ന് തെരുവ് നായകൾ  തെരുവ് നായകൾ ആക്രമിച്ച് കൊലപ്പെടുത്തി  ഗുരുവായൂർ തെരുവ് നായ ആക്രമണം  തൃശൂർ ഗുരുവായൂർ  ആടുകളെ കടിച്ച് കൊന്ന് നായക്കൂട്ടം
തൃശൂർ ചാവക്കാട് വീണ്ടും തെരുവ് നായകളുടെ ആക്രമണം; ഏഴ് ആടുകളെ കടിച്ച് കൊന്ന് നായക്കൂട്ടം

By

Published : Aug 12, 2022, 12:28 PM IST

തൃശൂര്‍: ചാവക്കാട് വീണ്ടും തെരുവ് നായകളുടെ ആക്രമണം. ബ്ലാങ്ങാട് ബീച്ചിലെ ഏഴ് ആടുകളെ നായക്കൂട്ടം കടിച്ചുകൊന്നു. ഇന്ന്(12.08.2022) പുലർച്ചെയാണ് സംഭവം. ബ്ലാങ്ങാട് ബീച്ച് പരീത് സാഹിബ്‌ റോഡ് സ്വദേശി ജമീലയുടെ ആടുകളെയാണ് കൂട്ടമായെത്തിയ തെരുവ് നായകൾ ആക്രമിച്ച് കൊലപ്പെടുത്തിയത്.

പുലർച്ചെ ആടുകളുടെ കൂട്ട കരച്ചിൽ കേട്ട് കുടുംബം പുറത്തിറങ്ങി നോക്കുകയായിരുന്നു. കൂട്ടിൽ വളർത്തിയിരുന്ന ആടുകളെ കൂട് പൊളിച്ച് അകത്തു കടന്നാണ് തെരുവ് നായക്കൂട്ടം കൊന്നൊടുക്കിയത്. ഒരു ആടിന്‍റെ ചെവി കടിച്ച് മുറിച്ച് പരിക്കേൽപ്പിച്ചിട്ടുമുണ്ട്.

ഇന്നലെ(11.08.2022) അഞ്ചങ്ങാടിയിൽ വീട്ടിൽ വളർത്തിയിരുന്ന ഏഴ് കോഴികളെയും തെരുവ് നായകൾ ആക്രമിച്ച് കൊന്നിരുന്നു. മൂന്ന് ദിവസം മുൻപ് ഗുരുവായൂരിൽ ദർശനത്തിനെത്തിയ എട്ട് പേരെ തെരുവ് നായ ആക്രമിച്ചിരുന്നു. ഗുരുവായൂർ, ചാവക്കാട് മേഖലകളിലെ തെരുവ് നായകളുടെ ആക്രമണത്തിൽ ഭീതിയിലാണ് ജനങ്ങൾ.

Also read: വൈക്കം വെച്ചൂരിൽ വീണ്ടും പേപ്പട്ടി ആക്രമണം: രണ്ട് പേരെ കടിച്ച വളർത്തുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ABOUT THE AUTHOR

...view details